image

2 March 2023 6:41 AM GMT

Stock Market Updates

സോഫ്റ്റ് ബാങ്ക്, ഡെൽഹിവെറിയുടെ 954 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു

MyFin Desk

softbank sold shares in delhivery
X

Summary

ബിഎസ്ഇ പുറത്തു വിട്ട കണക്കു പ്രകാരം എസ് വിഎഫ് ഡോർബെൽ, കമ്പനിയുടെ 3.8 ശതമാനം വരുന്ന 2.80 കോടി ഓഹരികളാണ് വിറ്റഴിച്ചത്.


ജാപ്പനീസ് കമ്പനിയായ സോഫ്റ്റ് ബാങ്കിന്റെ ഉപസ്ഥാപനമായ എസ്‌വിഎഫ് ഡോർബെൽ, സപ്ലൈ ചെയിൻ കമ്പനിയായ ഡൽഹിവെറിയുടെ 3.8 ശതമാനം ഓഹരികൾ വിറ്റഴിച്ചു. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 954 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.

സൗദി അറേബ്യൻ മോണട്ടറി അതോറിറ്റി, സിറ്റി ഓഫ് ന്യൂ യോർക്ക് ഗ്രൂപ്പ് ട്രസ്റ്റ്, സൊസൈറ്റി ജനറൽ, ബിഎൻപി പാരിബാസ് ആർബിട്രെജ്, മോർഗൻ സ്റ്റാൻലി മൗറീഷ്യസ്, ബെയ്‌ലി ഗിഫ്‌ഫോർഡ് എമേർജിങ് മാർകെറ്റ്സ് ഇക്വിറ്റീസ് ഫണ്ട് എന്നിവരാണ് ഓഹരികൾ വാങ്ങിയവരിൽ പ്രധാനികൾ.

ബിഎസ്ഇ പുറത്തു വിട്ട കണക്കു പ്രകാരം എസ് വിഎഫ് ഡോർബെൽ കമ്പനിയുടെ 3.8 ശതമാനം വരുന്ന 2.80 കോടി ഓഹരികളാണ് വിറ്റഴിച്ചത്.

ഓഹരി ഒന്നിന് 340.8 രൂപ നിരക്കിൽ 954.24 കോടി രൂപയ്ക്കാണ് ഓഹരികൾ വിറ്റഴിച്ചത്.

ഡൽഹിവെറിയുടെ 18.42 ഓഹരികളാണ് എസ് വിഎഫിന്റെ കൈവശമുണ്ടായിരുന്നത്. ഇടപാടിന് ശേഷം 14.58 ശതമാനമായി കുറഞ്ഞു.

ബുധനാഴ്ച, വ്യപാരം പുരോഗമിക്കുമ്പോൾ ഡൽഹി വെറിയുടെ ഓഹരികൾ 341 രൂപയിലാണ് വ്യപാരം ചെയ്യുന്നത്.