image

14 Feb 2024 11:24 AM IST

News

സോണിയ രാജ്യസഭയിലേക്ക്;ഇന്ന് രാജസ്ഥാനില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

MyFin Desk

Sonia to Rajya Sabha
X

Summary

  • 1998 മുതല്‍ 2022 വരെ 22 വര്‍ഷക്കാലം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു സോണിയ
  • അഞ്ച് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്യസഭയിലേക്കു സോണിയ മാറുന്നതെന്നാണു സൂചന


സോണിയ രാജ്യസഭയിലേക്ക്.

ഇന്ന് രാജസ്ഥാനില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഇന്ന് രാവിലെ ജയ്പൂരില്‍ സോണിയ എത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്. ഈ മാസം 27 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സോണിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മകള്‍ പ്രിയങ്കയും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നില്‍ നിന്ന് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ രാജസ്ഥാനില്‍ നിന്നും മത്സരിക്കാന്‍ സോണിയ തീരുമാനിക്കുകയായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്യസഭയിലേക്കു സോണിയ മാറുന്നതെന്നാണു സൂചന. ആദ്യമായിട്ടാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

1998 മുതല്‍ 2022 വരെ 22 വര്‍ഷക്കാലം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ അഞ്ച് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.