image

26 March 2024 5:19 AM GMT

News

പോളിസി നിരക്കുകള്‍ 50 ബിപിഎസ് കുറച്ച് ശ്രീലങ്ക

MyFin Desk

പോളിസി നിരക്കുകള്‍ 50 ബിപിഎസ് കുറച്ച് ശ്രീലങ്ക
X

Summary

  • 1948 ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്
  • കഴിഞ്ഞ വര്‍ഷം മുതല്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പലിശ നിരക്കുകള്‍ മൊത്തം 700 ബേസിസ് പോയിന്റുകള്‍ കുറച്ചു
  • വളര്‍ച്ചാ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ശ്രമം തുടരുന്നു


ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനുള്ള വളര്‍ച്ചാ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്ക സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 8.50% ആയും സ്റ്റാന്‍ഡിംഗ് ലെന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് 9.50% ആയും കുറച്ചതായി പ്രസ്താവനയില്‍ പറയുന്നു.

1948 ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പലിശ നിരക്കുകള്‍ മൊത്തം 700 ബേസിസ് പോയിന്റുകള്‍ കുറച്ചു.

ഇപ്പോഴത്തേതും പ്രതീക്ഷിക്കുന്നതുമായ ആഭ്യന്തര, അന്തര്‍ദേശീയ സാമ്പത്തിക സംഭവവികാസങ്ങളുടെ സമഗ്രമായ വിലയിരുത്തലിനെ തുടര്‍ന്നാണ് ബോര്‍ഡ് ഈ തീരുമാനത്തിലെത്തിയതെന്ന് സിബിഎസ്എല്‍ പറഞ്ഞു. ഇടത്തരം കാലയളവില്‍ പണപ്പെരുപ്പം 5% എന്ന ലക്ഷ്യത്തില്‍ നിലനിര്‍ത്താനും സമ്പദ്വ്യവസ്ഥയെ അതിന്റെ സാധ്യതകളില്‍ എത്തിക്കാനും പ്രാപ്തമാക്കുന്നതായി സിബിഎസ്എല്‍ പറഞ്ഞു.

വര്‍ഷത്തിന്റെ തുടക്കത്തില്‍ 3% വില്‍പ്പന നികുതി വര്‍ദ്ധനവ് വില വര്‍ദ്ധിപ്പിക്കുകയും ഫെബ്രുവരിയില്‍ പണപ്പെരുപ്പം 5.9% ആയി ഉയര്‍ത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ജനുവരിയില്‍ അതിന്റെ പോളിസി നിരക്കുകള്‍ മാറ്റാതെ നിലനിര്‍ത്തിയിരുന്നു.