image

18 March 2024 5:35 AM GMT

Startups

സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് ആരംഭിച്ചു; പങ്കെടുക്കുന്നത് ആയിരത്തിലധികം നിക്ഷേപകര്‍

MyFin Desk

സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് ആരംഭിച്ചു;  പങ്കെടുക്കുന്നത് ആയിരത്തിലധികം നിക്ഷേപകര്‍
X

Summary

  • മൂവായിരത്തിലധികം ഭാവി സംരംഭകര്‍ പങ്കെടുക്കും
  • ഇവന്റ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തും
  • അന്‍പതിലധികം വ്യവസായികളും ഇവന്റിന്റെ ഭാഗമാകും


സ്റ്റാര്‍ട്ടപ്പ് ഇവന്റായ സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കഴാഴ്ച മുതല്‍ മൂന്നുദിവസം പ്രഗതി മൈതാനിയില്‍ നീണ്ടുനില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇവന്റ് അതിപ്രധാനമാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനാല്‍ പങ്കെടുക്കുന്നതില്‍ ചില ഔപചാരികതകള്‍ ഉണ്ട്. എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2,000 സ്റ്റാര്‍ട്ടപ്പുകള്‍, 10 തീമാറ്റിക് പവലിയനുകള്‍, 1,000-ലധികം നിക്ഷേപകര്‍, 300 ഇന്‍കുബേറ്ററുകളും ആക്‌സിലറേറ്ററുകളും, 3,000 പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3,000 ഭാവി സംരംഭകര്‍, 50-ലധികം ബിസിനസ്സുകാര്‍ തുടങ്ങിയവര്‍ ഇവന്റില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

'ഈ ഇവന്റ് നിങ്ങള്‍ മുമ്പ് കണ്ടതിനേക്കാള്‍ 100 മടങ്ങ് വലുതാണ്. ഇതില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്ന ഒന്നല്ല. ഈ പരിപാടി ചില ശുപാര്‍ശകള്‍ മുന്നോട്ടുവെക്കുമെന്ന് കരുതുന്നതായും സിംഗ് പറഞ്ഞു.

അസോചം, നാസ്‌കോം, Bootstrap Incubation and Advisory Foundation, TiE, Indian Venture and Alternate Capital Association (IVCA) എന്നിവയുടെ സഹകരണത്തോടെയാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.

'ബിസിനസ്സും വ്യവസായവും സുഗമമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവയെ സുഗമമാക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയം. ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ലോകത്തിലെ ഏറ്റവും വലിയ ഒന്നായി മാറിയിരിക്കുന്നു എന്ന വസ്തുത ഈ പരിപാടി കാണിക്കുന്നു,' സിംഗ് പറഞ്ഞു.

23 സംസ്ഥാനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതായി ഡിപിഐഐടി ജോയിന്റ് സെക്രട്ടറി സഞ്ജീവ് പറഞ്ഞു.

'ഇന്ത്യന്‍ ആവാസവ്യവസ്ഥയെക്കുറിച്ച് ലോകം മുഴുവന്‍ അറിയുന്നതിന്, ഈ പരിപാടിയുമായി ഒത്തുപോകുന്ന ഒരു എസിഒ (ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍) സ്റ്റാര്‍ട്ട്-അപ്പ് ഫോറം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ സംരംഭങ്ങളിലൊന്ന് ഇന്ത്യന്‍ നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പുകളെ ഉയര്‍ത്തിക്കാട്ടുക എന്നതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.