image

1 March 2024 10:24 AM GMT

Startups

പ്രതിരോധ എയ്‌റോസ്‌പേസ് മേഖലയില്‍ വന്‍ മൂലധന സമാഹരണം നേടി എന്‍ആര്‍ടി

MyFin Desk

flagship of nrt in defense aerospace
X

Summary

  • ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ കമ്പനിക്ക്
  • പ്രതിരോധ, ബഹിരാകാശ മേഖലയില്‍ യുണികോണുകളുടെ ഉയര്‍ച്ച സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്
  • ആദ്യ റൗണ്ടില്‍ 21 മില്യണ്‍ ഡോള കമ്പനി നേടി


പ്രതിരോധ എയ്‌റോസ്‌പേസ് മേഖലയില്‍ വന്‍ മൂലധന സമാഹരണം സ്വന്തമാക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ന്യൂസ്പേസ് റിസര്‍ച്ച് ആന്‍ഡ് ടെക്നോളജീസ് (എന്‍ആര്‍ടി). കമ്പനി പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്തുകൊണ്ടാണ് ഫണ്ട് സ്വരൂപിച്ചത്. 52 മില്യണ്‍ ഡോളറാണ് കമ്പനി സ്വന്തമാക്കിയത്. അത്യാധുനിക ഡ്രോണ്‍ നിര്‍മ്മാതാക്കളാണ് എന്‍ആര്‍ടി. മുന്‍നിര നിക്ഷേപകരില്‍ നിന്ന് 33 മില്യണ്‍ ഡോളറും, എസ്ബിഐയുടെ സ്റ്റാര്‍ട്ടപ്പ് ഹബ്ബില്‍ നിന്നും എസ്‌ഐഡിബിഐയില്‍ നിന്നും 19 മില്യണ്‍ ഡോളറിന്റെ വായ്പാ സൗകര്യങ്ങള്‍ നല്‍കിയിരുന്നു. നിലവിലുള്ള നിക്ഷേപകര്‍ തന്നെയാണ് 40 ശതമാനത്തിലധികവും ഇത്തവണയും നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു യൂണികോണ്‍ ആകാനാണ് ലക്ഷ്യമിടുന്നത്. ആദ്യ റൗണ്ടില്‍ തന്നെ 21 മില്യണ്‍ ഡോളറാണ ് കമ്പനി നേടിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതിരോധ മന്ത്രാലയത്തിന് ലോകോത്തര സ്വാര്‍മിംഗ് സിസ്റ്റം നല്‍കാന്‍ കമ്പനിക്കായിട്ടുണ്ട്. ഇത് അടുത്തിടെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന 21 മണിക്കൂര്‍ തുടര്‍ച്ചയായ യുഎവി ഫ്‌ലൈറ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇത് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഇന്ത്യന്‍ സൈന്യത്തിനും ഒരു ടെതര്‍ഡ് സംവിധാനം എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.

ഇന്ത്യന്‍ വിപണിക്കപ്പുറം, ദുരന്ത നിവാരണത്തിനുള്ള ആദ്യ പ്രതികരണ ശേഷി എന്ന നിലയില്‍ എന്‍ആര്‍ടി ജപ്പാനില്‍ സ്വാര്‍ം ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, കൂടാതെ ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ കമ്പനി സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്‍ആര്‍ടി ഒരു മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം കൂടിയാണ്.

'അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വരുന്ന ആഴത്തിലുള്ള സാങ്കേതികവിദ്യകള്‍ ലോകമെമ്പാടുമുള്ള ബിസിനസുകളില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്,''പ്രമുഖ നിക്ഷേപകനായ പേവ്സ്റ്റോണ്‍ ടെക്നോളജി ഫണ്ടിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ശ്രീധര്‍ രാംപള്ളി പറഞ്ഞു.

പ്രതിരോധ, ബഹിരാകാശ മേഖലയില്‍ യുണികോണുകളുടെ ഉയര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇടക്കാല ബജറ്റില്‍ പ്രതിരോധമേഖലയില്‍ ഡീപ് ടെക്കിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.