24 Oct 2025 4:30 PM IST
Summary
കാലാവസ്ഥാ രംഗത്തെ ടെക് സ്റ്റാർട്ടപ്പിന് കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ 75 ലക്ഷം രൂപ
കാലാവസ്ഥാ രംഗത്തെ മലയാളിയുടെ ടെക് സ്റ്റാർട്ടപ്പിന് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് 75 ലക്ഷം രൂപ ഗ്രാന്റ്.ഡീപ്-ടെക് കാലാവസ്ഥാ സ്റ്റാർട്ടപ്പായ നിയോക്സ് ഇക്കോ സൈക്കിളാണ് ഗ്രാൻ്റ് നേടിയത്. അഖിൽ രാജ് പൊറ്റക്കാട് ആണ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ യുഷുസ് മാരിടൈം ഇന്നൊവേഷൻ സ്കീമിന് കീഴിലാണ് 75 ലക്ഷം രൂപയുടെ പ്രോട്ടോടൈപ്പിംഗ് ഗ്രാൻ്റ് കമ്പനിക്ക് ലഭിച്ചത്.
ലോകത്തിലെ ആദ്യ വിഷരഹിത കാർബൺ-നെഗറ്റീവ് മറൈൻ ഹൾ കോട്ടിംഗ് വികസിപ്പിക്കുന്നതിന് ഗ്രാന്റ് സഹായകരമാകുമെന്ന് അഖിൽ രാജ് പറയുന്നു. നിലവിൽ വായു മലിനീകരണത്തിന് കാരണമായ കോട്ടിംഗ് ശ്വാസകോശ നാശത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നവയാണ്. കാലാവസ്ഥാ, ആരോഗ്യ ബാധ്യതകളെ സാമ്പത്തിക ആസ്തികളാക്കി മാറ്റുന്നതിനൊപ്പം കപ്പലിൻ്റെ ഇന്ധനക്ഷമത വർധിപ്പിക്കുകയും കാർബൺ ബഹിർഗനം കുറയ്ക്കുകയും ചെയ്യുന്നതിനായി ആഗോളതലത്തിൽ ഒരു കേരള മാതൃക സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ പിന്തുണയുള്ള സ്റ്റാർട്ടപ്പ് കാലാവസ്ഥാ പ്രവർത്തനം, പൊതുജനാരോഗ്യ നവീകരണം, സുസ്ഥിര വ്യാവസായിക പരിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളെ സാമ്പത്തിക ആസ്തികളാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സ്റ്റാർട്ടപ്പിൻ്റെ പ്രവർത്തനം എന്ന് അഖിൽ രാജ് വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
