image

16 Oct 2026 2:09 PM IST

Startups

ഹഡില്‍ ഗ്ലോബല്‍ നവംബറില്‍; ആപ്പും എഐ ചാറ്റ്‌ബോട്ടും പുറത്തിറക്കി

MyFin Desk

ഹഡില്‍ ഗ്ലോബല്‍ നവംബറില്‍; ആപ്പും  എഐ ചാറ്റ്‌ബോട്ടും പുറത്തിറക്കി
X

Summary

സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, കോര്‍പ്പറേറ്റുകള്‍, നയരൂപീകരണ വിദഗ്ധര്‍, അന്താരാഷ്ട്ര പ്രതിനിധികള്‍ എന്നിവരെ ഒരുമിപ്പിക്കുന്ന വലിയ വേദിയാണ് ഹഡില്‍ ഗ്ലോബല്‍


സ്റ്റാര്‍ട്ടപ്പ് ലോകം കാത്തിരിക്കുന്ന 'ഹഡില്‍ ഗ്ലോബല്‍ 2026' ന് ടെക് ടച്ച്. കോവളത്ത് നവംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് മുന്നോടിയായി പുതിയ മൊബൈല്‍ ആപ്പും എഐ ചാറ്റ്‌ബോട്ടും പുറത്തിറക്കി. വ്യവസായ-വാണിജ്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലോഞ്ച് ചെയ്തത്. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും മെന്റര്‍മാര്‍ക്കും വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇനി ഹഡില്‍ ഗ്ലോബലിന്റെ എല്ലാ വിവരങ്ങളും ഒരു ക്ലിക്കില്‍ ലഭ്യമാകും. പരിപാടികളുടെ സമയക്രമം, സെഷനുകള്‍, പ്രഭാഷകര്‍, രജിസ്‌ട്രേഷന്‍, ബിസിനസ് അവസരങ്ങള്‍ തുടങ്ങി എല്ലാം ആപ്പിലൂടെ അറിയാം. സംശയങ്ങള്‍ക്ക് തല്‍ക്ഷണം മറുപടി നല്‍കാന്‍ എഐ ചാറ്റ്‌ബോട്ടും റെഡി. ബിസിനസ്, നിക്ഷേപം, സാങ്കേതികവിദ്യ, നെറ്റ്വര്‍ക്കിംഗ് എന്നിവയില്‍ താല്‍പര്യമുള്ള സെഷനുകള്‍ കണ്ടെത്തി പങ്കെടുക്കല്‍ ആസൂത്രണം ചെയ്യാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, കോര്‍പ്പറേറ്റുകള്‍, നയരൂപീകരണ വിദഗ്ധര്‍, അന്താരാഷ്ട്ര പ്രതിനിധികള്‍ എന്നിവരെ ഒരുമിപ്പിക്കുന്ന വലിയ വേദിയാണ് ഹഡില്‍ ഗ്ലോബല്‍. ഐഡിയകളെ ബിസിനസാക്കാനും നിക്ഷേപകരെ കണ്ടെത്താനും ആഗോള വിപണി കീഴടക്കാനുമുള്ള അവസരമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്നത്. ചടങ്ങില്‍ എടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു, KSUM CEO അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.