16 Jan 2026 3:15 PM IST
Startup India: സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഒരു വിപ്ലവമെന്ന് പ്രധാനമന്ത്രി; എന്താണ് കാരണം?
MyFin Desk
Summary
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വിപ്ലവമാണോ? സ്റ്റാർട്ടപ്പ് സംരംഭകരുടെ കുതിപ്പിന് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെ?വിശദാംശങ്ങളിലേക്ക്..
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇപ്പോള്‍ ഒരു വിപ്ലവമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും സംരംഭകരും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതാണ് സംരംഭകത്വത്തിന്റെ കുതിപ്പിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' പദ്ധതി ഒരു ദശകം ആഘോഷിക്കുന്ന വേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2014 ല്‍ നാല് സ്റ്റാര്‍ട്ടപ്പുകളുമായി ആരംഭിച്ച ആവാസവ്യവസ്ഥ 125 ലധികം സജീവ യൂണികോണുകളായി വളര്‍ന്നുവെന്നും മോദി പറഞ്ഞു. ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ന് ഇന്ത്യ. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇപ്പോള്‍ 2 ലക്ഷം കവിഞ്ഞു.
വനിതകളുടെ എണ്ണം ഉയരുന്നു
യൂണികോണുകള്‍ ഐപിഒകള്‍ ആരംഭിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ വളര്‍ച്ച ത്വരിതഗതിയിലാകുന്നു. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ യുവാക്കള്‍, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ പോലും, സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ഇന്ന് 45 ശതമാനം സ്റ്റാര്‍ട്ടപ്പുകളിലും ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ 'ശ്രദ്ധേയമായ' ആത്മവിശ്വാസത്തെയും അഭിലാഷങ്ങളെയും അദ്ദേഹം പ്രശംസിച്ചു. നേരത്തെ അപ്രധാനമെന്ന് കരുതിയിരുന്ന റിസ്‌ക് എടുക്കുന്ന ആശയങ്ങള്‍ ഇപ്പോള്‍ സംരംഭകരുടെ പാഷനായി മാറി. രാജ്യത്തെ യുവാക്കള്‍ സുഖസൗകര്യങ്ങളില്‍ മാത്രം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
