31 Oct 2023 4:48 PM IST
Summary
- പ്രമേഹ നിയന്ത്രണത്തിനായുള്ള ഗവേഷണം ത്വരിതപ്പെടുത്തും
- സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെടുത്തും
- കമ്പനിയുടെ വ്യാപനം രാജ്യത്തുടനീളമാക്കും
ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പ് ഷുഗര്‍.ഫിറ്റ് സീരീസ് എ ഫണ്ടിംഗ് റൗണ്ടില്‍ 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 91 കോടി രൂപ) സമാഹരിച്ചതായി അറിയിച്ചു. ക്യുര്‍.ഫിറ്റ്, ടാംഗ്ലിന്‍ വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് , എന്‍ഡിയ പാര്‍ട്‌ണേഴ്‌സ് എന്നിവയുള്‍പ്പെടെ നിലവിലുള്ള നിക്ഷേപകരുടെ പങ്കാളിത്തത്തോടെയാണ് മാസ് മ്യൂച്വല്‍ വെഞ്ച്വേഴ്‌സ് ഈ ഫണ്ടിംഗിന് നേതൃത്വം നല്‍കിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഷുഗര്‍.ഫിറ്റിന്റെ ഉല്‍പ്പന്ന വാഗ്ദാനം വിപുലീകരിക്കുന്നതിനും ഓഫ് ലൈൻ സാന്നിധ്യം ആരംഭിക്കുന്നതിനും പ്രമേഹ നിയന്ത്രണ മേഖലയിലെ ഗവേഷണവും വികസനവും ത്വരിതപ്പെടുത്തുന്നതിനും ബ്രാന്‍ഡിന്റെ വളര്‍ച്ച ഉറപ്പാക്കുന്നതിനും ഈ മൂലധനം ഉപയോഗിക്കും.
'ഈ നിക്ഷേപം സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെടുത്താനും കമ്പനിയുടെ വ്യാപനം ഇന്ത്യയിലുടനീളം വിപുലീകരിക്കാനും ഞങ്ങളെ പ്രാപ്തരാക്കും' ആത്യന്തികമായി കൂടുതല്‍ ആളുകളെ അവരുടെ പ്രമേഹം നിയന്ത്രിക്കാനും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും കമ്പനി സഹായിക്കും' ,ഷുഗര്‍.ഫിറ്റ് സഹസ്ഥാപകനും സിഇഒയുമായ മദന്‍ സോമസുന്ദരം പറഞ്ഞു.
2021-ല്‍ സ്ഥാപിതമായ കമ്പനി ുടക്കത്തില്‍ ഒരു സീഡ് ഫണ്ടിംഗ് റൗണ്ടില്‍ 10 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.
കഴിഞ്ഞ 18 മാസത്തിനുള്ളില്‍, പണമടച്ചുള്ള വരിക്കാരുടെ എണ്ണത്തില്‍ ബ്രാന്‍ഡ് എട്ട് മടങ്ങ് വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. നിലവില്‍ അതിന്റെ പ്ലാറ്റ്ഫോം 25,000-ത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
