30 Jan 2026 11:00 AM IST
Summary
റോബോട്ടിക്സ് രംഗത്തെ വിസ്മയം; സുനിത വില്യംസിനെ വിസ്മയിപ്പിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ് നൽകിയ റോബോട്ട് നായക്കുട്ടി. ഗോർബി നിർമിച്ചത് രണ്ടുദിവസം കൊണ്ട്.
കോഴിക്കോട്: കേരള ലിറ്റററി ഫെസ്റ്റിവലില്‍ പ്രഭാഷണത്തിനെത്തിയ സുനിത വില്യംസിന് ആതിഥേയരായ യുണീക് വേള്‍ഡ് റോബോട്ടിക്സ്(യുഡബ്ല്യആര്‍) ചെറിയൊരു സമ്മാനപ്പൊതി നല്‍കി. ഏറെ കൗതുകത്തോടെ അത് തുറന്നു നോക്കിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയ്ക്ക് സന്തോഷം അടക്കാനായില്ല. തന്റെ പ്രിയപ്പെട്ട ഗോര്‍ബി എന്ന നായുടെ പേരുള്ള ഒരു റോബോട്ട് നായ്ക്കുട്ടിയായിരുന്നു സമ്മാനം.
കൈവള്ളയിലൊതുങ്ങുന്ന ഗോര്‍ബിയുടെ തലയില്‍ തലോടിയാല്‍ അവന്റെ സ്നേഹത്തോടെയുള്ള കുര കേള്‍ക്കാം. റോബോട്ടിക് മേഖലയില്‍ എഐ മൂലം ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് സുനിത വേദിയില്‍ സംസാരിച്ച ശേഷം തന്നെയാണ് ഈ ‘സര്‍പ്രൈസ്’ സംഭവിച്ചത്. സുനിത വില്യംസിന്റെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളായിരുന്നു ഗോര്‍ബിയും ഗണ്ണറും. സുനിതയ്ക്കൊപ്പം വിവിധ ടെലിവിഷന്‍ പരിപാടികളിലും ഗോര്‍ബി മുഖം കാണിച്ചിട്ടുമുണ്ട്.
കൂടുതൽ 'സ്റ്റെം' ലാബുകൾ സജീവമാകും
കേരള ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ സ്റ്റെം ടോക്സ് (എസ് ടി ഇ എം- സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്ത്മാറ്റിക്സ്) ലാണ് സുനിത വില്യംസിന് യുഡബ്ല്യുആര്‍ ആതിഥേയരായത്. സ്റ്റെം റോബോട്ടിക് ലാബുകള്‍ സ്ഥാപിക്കുകയും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രോത്സാഹനവും നൂതന കാഴ്ചപ്പാടുകളും ലഭിക്കാന്‍ സഹായിക്കുമെന്നും സുനിത വില്യംസ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 500 ഓളം സ്റ്റെം ലാബുകള്‍ വഴി പത്ത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുമെന്ന് യുഡബ്ല്യുആർ സ്ഥാപകൻ ബന്‍സന്‍ തോമസ് ചൂണ്ടിക്കാട്ടി.
എഫ്ഐആര്‍എസ്ടി(ഫസ്റ്റ്) എന്ന പേരിലുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റിയുടെ ചാപ്റ്ററിനും സുനിത വില്യംസ് തുടക്കം കുറിച്ചു. അതിനോടൊപ്പം കൊച്ചിയിലും ബംഗളുരുവിലും പ്രത്യേകം റോബോട്ടിക്സ് പരിശീലന പരിപാടി നടത്തുവാന്‍ 5000 ചതുരശ്രയടിയില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലാബുകളും, പരിശീലന കേന്ദ്രങ്ങളും സുനിതയുടെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചു. ഫസ്റ്റ് ടെക് ചലഞ്ച്, നാസ സ്പേസ് ആപ്സ് ചാള്‍വിംഗ്, ഫസ്റ്റ് ലെഗോ ചലഞ്ച്, വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് എന്നിവയാണ് നടത്തുന്ന പ്രധാന മത്സരയിനങ്ങള്‍.കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍.
പഠിക്കാം & സമ്പാദിക്കാം
Home
