image

23 March 2024 10:42 AM IST

News

നീണ്ട അവധി ദിനങ്ങള്‍ വരുന്നു; കൂടുതല്‍ പേരും ഓണ്‍ലൈനില്‍ തിരഞ്ഞത് ഗോവ

MyFin Desk

നീണ്ട അവധി ദിനങ്ങള്‍ വരുന്നു; കൂടുതല്‍ പേരും ഓണ്‍ലൈനില്‍ തിരഞ്ഞത് ഗോവ
X

Summary

  • ഓണ്‍ലൈനില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത് സൗത്ത് ഗോവയാണ്
  • വാരണസി, ജയ്പൂര്‍, മസൂറി, മണാലി തുടങ്ങിയ കേന്ദ്രങ്ങളെ കുറിച്ചും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തു
  • കടല്‍ തീരം, മനോഹര ദൃശ്യങ്ങളുള്ള സ്ഥലങ്ങള്‍ എന്നിവയ്ക്കായുള്ള തിരച്ചില്‍ വര്‍ധിച്ചു


അടുത്തയാഴ്ച നീണ്ട അവധി ദിനങ്ങള്‍ വരികയാണ്. ഹോളി, ദുഖവെള്ളി, ഈസ്റ്റര്‍ എന്നിവ അടുത്തയാഴ്ചയിലാണ്. മാര്‍ച്ച് 25-നാണ് ഹോളി. മാര്‍ച്ച് 29-നാണ് ദുഖവെള്ളി. ഈസ്റ്റര്‍ മാര്‍ച്ച് 31-നുമാണ്. ഈ അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത് ബീച്ചുകളിലും പര്‍വതപ്രദേശങ്ങളിലുമാണെന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ

എയര്‍ബിഎന്‍ബിയുടെ ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു.

ഓണ്‍ലൈനില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത് സൗത്ത് ഗോവയാണ്. ഈ പ്രിയ ഇടം തിരയുന്നതില്‍ 330 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും എയര്‍ബിഎന്‍ബി പറയുന്നു.

ഗോവയ്ക്കു പുറമെ വാരണസി, ജയ്പൂര്‍, മസൂറി, മണാലി തുടങ്ങിയ കേന്ദ്രങ്ങളെ കുറിച്ച് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യുന്നതിലും ശ്രദ്ധേയ മുന്നേറ്റമുണ്ടായി.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ഏഥന്‍സ്, ഇസ്താംബുള്‍, റോം എന്നിവയെ കുറിച്ചാണ്. 400 ശതമാനത്തിന്റെ വര്‍ധന ഇക്കാര്യത്തിലുണ്ടായി.

കടല്‍ തീരം, മനോഹര ദൃശ്യങ്ങളുള്ള സ്ഥലങ്ങള്‍ എന്നിവയ്ക്കായുള്ള തിരച്ചില്‍ വര്‍ധിച്ചതായി എയര്‍ബിഎന്‍ബി പറയുന്നു. ഭൂരിഭാഗം പേര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.