image

26 March 2024 9:03 AM GMT

News

ഹോളി വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് സ്വിഗ്ഗിയും ഫ് ളിപ്പ്കാര്‍ട്ടും

MyFin Desk

holi, crush swiggy, blinkit and flipkart
X

Summary

  • സ്വിഗ്ഗിയില്‍ ഗുജിയ, തണ്ടൈ എന്നീ ഭക്ഷണങ്ങള്‍ക്കു വന്‍ തോതില്‍ ഓര്‍ഡര്‍ ലഭിച്ചു
  • ലഖ്‌നൗവില്‍ നിന്നുള്ള ഒരു ഉപയോക്താവ് ഹോളി ആഘോഷങ്ങള്‍ക്കായി സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്യാനായി 28,830 രൂപയാണു ചെലവഴിച്ചത്
  • ബ്ലിങ്കിറ്റും ഹോളി വില്‍പ്പനയില്‍ കുതിച്ചുചാട്ടം നടത്തി


പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫഌപ്പ്കാര്‍ട്ട്, സ്വി്ഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ എന്നിവരുടെ ഹോളി വില്‍പ്പന ഇപ്രാവിശ്യം റെക്കോര്‍ഡിട്ടു.

ഗുലാല്‍, പിച്ച്കരി, ഹോളി തീം ടീ ഷര്‍ട്ട് എന്നിവയ്ക്ക് ഹോളി ദിനത്തില്‍ വലിയ ഡിമാന്‍ഡ് അനുഭവപ്പെട്ടതായി സ്വിഗ്ഗി, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എന്നിവയുടെ സഹസ്ഥാപകനായ ഫാനി കിഷന്‍ പറഞ്ഞു.

ഹോളി ദിനമായ മാര്‍ച്ച് 25 ന് വലിയ തോതില്‍ തന്നെ ഓര്‍ഡറുകള്‍ സ്വഗ്ഗിയില്‍ ലഭിച്ചു. സാധാരണ ഞായറാഴ്ച രാവിലെയാണ് ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കുന്നത്. എന്നാല്‍ ഞായറാഴ്ച അനുഭവപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഓര്‍ഡറുകളാണ് മാര്‍ച്ച് 25 ന് ലഭിച്ചതെന്നു ഫാനി കിഷന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഹോളിയെക്കാള്‍ അഞ്ചിരട്ടി പൂക്കള്‍ ഈ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാഗ്രം വിറ്റഴിച്ചു.

സ്വിഗ്ഗിയില്‍ ഗുജിയ, തണ്ടൈ എന്നീ ഭക്ഷണങ്ങള്‍ക്കു വന്‍ തോതില്‍ ഓര്‍ഡര്‍ ലഭിച്ചു.

ലഖ്‌നൗവില്‍ നിന്നുള്ള ഒരു ഉപയോക്താവ് ഹോളി ആഘോഷങ്ങള്‍ക്കായി സ്വിഗ്ഗിയില്‍ ഗുജിയ ഓര്‍ഡര്‍ ചെയ്യാനായി 28,830 രൂപയാണു ചെലവഴിച്ചത്.

ക്വിറ്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റും ഹോളി വില്‍പ്പനയില്‍ കുതിച്ചുചാട്ടം നടത്തി. 2024 വാലന്റൈന്‍സ് ദിനത്തില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡാണു ബ്ലിങ്കിറ്റ് മറികടന്നത്.