image

26 Feb 2024 5:25 PM IST

News

രജിസ്റ്റര്‍ ചെയ്ത പേര് മാറ്റി സ്വിഗ്ഗി

MyFin Desk

changing the registered name of swiggy
X

Summary

  • ഈ മാസം ആദ്യം പേര് മാറ്റത്തിന് അനുമതി ലഭിച്ചിരുന്നു.
  • ഓഹരിയുടമകള്‍ പാസാക്കിയ പ്രത്യേക പ്രമേയത്തിലൂടെയാണു പേര് മാറ്റിയത്
  • സ്വിഗ്ഗി ഐപിഒയ്ക്ക് തയാറെടുക്കുകയാണ്‌


ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഭീമനായ സ്വിഗ്ഗിയുടെ രജിസ്റ്റര്‍ ചെയ്ത പേര് ബണ്ടല്‍ ടെക്‌നോളജീസ് െ്രെപവറ്റ് ലിമിറ്റഡില്‍ നിന്ന് സ്വിഗ്ഗി െ്രെപവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റി. കമ്പനിയുടെ ഓഹരിയുടമകള്‍ പാസാക്കിയ പ്രത്യേക പ്രമേയത്തിലൂടെയാണു പേര് മാറ്റിയത്.

കമ്പനിയുടെ പേര് മാറ്റത്തിലൂടെ ആളുകള്‍ക്കു കൂടുതല്‍ അടുപ്പം സ്ഥാപിക്കാനും തിരിച്ചറിയാനും സഹായിക്കുമെന്നു സ്വിഗ്ഗി രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു (ആര്‍ഒസി) മുന്‍പാകെ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ബെംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗിക്ക് ഈ മാസം ആദ്യം പേര് മാറ്റത്തിന് ആര്‍ഒസിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു.

സ്വിഗ്ഗി ഐപിഒയ്ക്ക് തയാറെടുക്കുന്നു എന്ന റിപ്പോര്‍ട്ട് സമീപകാലത്ത് പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പേര് മാറ്റം നടത്തിയിരിക്കുന്നത്.