11 April 2024 12:22 PM IST
Summary
- പുഷ്പ 2 ന്റെ മ്യൂസിക് റൈറ്റും, ഹിന്ദി സാറ്റ്‌ലൈറ്റ് ടിവി റൈറ്റും 60 കോടി രൂപയ്ക്ക് ടി സീരീസ് സ്വന്തമാക്കി
- അല്ലു അര്‍ജുന്‍ വീണ്ടും പുഷ്പ രാജായി എത്തുകയാണ്
- സുകുമാര്‍ സംവിധാനം ചെയ്ത് 500 കോടി രൂപ ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂള്‍.
അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പ: ദ റൈസ് വന്‍ വിജയമായതോടെ രണ്ടാം ഭാഗത്തിനു വേണ്ടി ആരാധകര്‍ ആവേശത്തോടെയാണു കാത്തിരിക്കുന്നത്.
ഏപ്രില്‍ 8 ന് അല്ലു അര്‍ജുന്റെ ജന്മദിനത്തില്‍ പുഷ്പ 2 ന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ആരാധകര്‍ ഇത് വന്‍ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു. ടീസറില്‍, അല്ലു അര്‍ജുന്‍ വീണ്ടും പുഷ്പ രാജായി എത്തുകയാണ്. കഥാപാത്രത്തിന് അല്ലു അര്‍ജുന്‍ ഒരു പുതിയ ആവേശം നല്‍കുന്നുണ്ട്. അത് പ്രേക്ഷകരെയും ആരാധകരെയും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുഷ്പ 2 ന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സുകുമാര്‍ സംവിധാനം ചെയ്ത് 500 കോടി രൂപ ബജറ്റില്‍ നിര്‍മിക്കുന്ന പുഷ്പ 2: ദ റൂള്‍ എന്ന ചിത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്‍ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
പുഷ്പ 2 ന്റെ മ്യൂസിക് റൈറ്റും, ഹിന്ദി സാറ്റ്‌ലൈറ്റ് ടിവി റൈറ്റും 60 കോടി രൂപയ്ക്ക് ടി സീരീസ് സ്വന്തമാക്കി.
ചിത്രത്തിന്റെ തെലുഗ് സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് സ്റ്റാര്‍ മാ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, എത്ര രൂപയുടെ ഇടപാടാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രമുഖ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫഌക്‌സ്, പുഷ്പ 2: ദ റൂളിന്റെ അവകാശം സ്വന്തമാക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
