image

14 Feb 2025 6:20 PM IST

News

നികുതി കൂടിശ്ശിക: മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

MyFin Desk

നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതി അടച്ച് കുടിശ്ശിക ഒഴിവാക്കാം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി ഫീസ് അടച്ച രശീതുകള്‍ എന്നിവ സമര്‍പ്പിക്കേണ്ടതില്ല. വായ്പയുളള വാഹനങ്ങള്‍ക്കും പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. മോഷണം പോയതോ പൊളിച്ചു കളഞ്ഞതോ ആയ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചതിനുശേഷം 200 രൂപയുടെ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാത്യകയിലുളള സത്യവാങ്ങ് മൂലം സമര്‍പ്പിച്ച് 2024 ഏപ്രില്‍ മാസം മുതലുള്ള ബാധ്യതകള്‍ ഒഴിവാക്കാം. ജില്ലയിലെ സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നികുതി സ്വീകരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31 ന് അവസാനിക്കും.