image

9 May 2024 9:15 AM GMT

News

ടിസിഎസ് സിഇഒ ശമ്പളമായി വാങ്ങിയത് എത്ര ?

MyFin Desk

do you know how much is the salary of tcs ceo
X

Summary

  • കമ്പനിയില്‍ 6,01,546 സ്ഥിരം ജീവനക്കാരുണ്ട്
  • ടിസിഎസ്സിന്റെ മുന്‍ സിഇഒ രാജേഷ് ഗോപിനാഥന്‍ വാങ്ങിയിരുന്ന ശമ്പളം ഇപ്പോഴത്തെ സിഇഒ കൃതിവാസനെക്കാള്‍ കൂടുതലായിരുന്നു
  • ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമാണ് ടിസിഎസ്‌


ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടിസിഎസ്സിന്റെ സിഇഒയും എംഡിയുമായ കെ. കൃതിവാസന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ശമ്പളമായി വാങ്ങിയത് 25.4 കോടി രൂപ.

2023 ജൂണ്‍ 1 നാണ് ടിസിഎസ്സിന്റെ സിഇഒയായി ചുമതലയേറ്റത്.

2023 ഏപ്രില്‍ 1 മുതല്‍ 2023 മെയ് 31 വരെ ടിസിഎസ്സിന്റെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് എന്നിവയുടെ ഗ്ലോബല്‍ ഹെഡ് ആയി കൃതിവാസന്‍ സേവനമനുഷ്ഠിച്ചിരുന്നു. ഈ സേവനത്തിനുള്ള പ്രതിഫലവും കൂടി ചേര്‍ത്താണ് 25.4 കോടി രൂപ ശമ്പളമായി ലഭിച്ചത്.

അതേസമയം, ടിസിഎസ്സിന്റെ മുന്‍ സിഇഒ രാജേഷ് ഗോപിനാഥന്‍ വാങ്ങിയിരുന്ന ശമ്പളം ഇപ്പോഴത്തെ സിഇഒ കൃതിവാസനെക്കാള്‍ കൂടുതലായിരുന്നു.

2022-23 സാമ്പത്തിക വര്‍ഷം ശമ്പളമായി രാജേഷ് ഗോപിനാഥന്‍ വാങ്ങിയത് 29.16 കോടി രൂപയാണ്.

ടിസിഎസ്സിന്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

കമ്പനിയില്‍ 6,01,546 സ്ഥിരം ജീവനക്കാരുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.