20 Nov 2023 12:52 PM IST
Summary
ഓസ്‌ട്രേലിയയ്ക്ക് സമ്മാനത്തുകയായി ലഭിക്കുന്നത് 4 ദശലക്ഷം ഡോളറാണ്.
ഇന്നലെ അഹമ്മദാബാദില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റെങ്കിലും ടീം ഇന്ത്യയ്ക്ക് റണ്ണേഴ്‌സ് അപ്പ് സമ്മാനത്തുകയായി ഐസിസിയില്‍നിന്നും ലഭിക്കുക 2 ദശലക്ഷം ഡോളര്‍. ഇത് ഏകദേശം 16,66,83,000 ഇന്ത്യന്‍ രൂപയോളം (16 കോടി 66 ലക്ഷം, 83,000 രൂപ) വരും.
ഈ വര്‍ഷം മുതല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും ടീമുകള്‍ക്ക് 40,000 ഡോളര്‍ സമ്മാനത്തുക നല്‍കുമെന്നു ഐസിസി ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അറിയിച്ചിരുന്നു.
ഗ്രൂപ്പ് മത്സരത്തില്‍ ഒരെണ്ണത്തില്‍ പോലും തോല്‍ക്കാത്ത ഒരേയൊരു ടീം ഇന്ത്യയാണ്. ആ ഇനത്തിലും ടീം ഇന്ത്യയ്ക്ക് 3,60,000 ഡോളര്‍ സമ്മാനത്തുകയായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്‍പത് മത്സരങ്ങളിലാണ് ടീം ഇന്ത്യ വിജയിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍ ടീം ഇന്ത്യയ്ക്ക് ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന സമ്മാനത്തുക മൊത്തം 23,60,000 ഡോളറാണ്.
ലോകകപ്പ് ഫൈനലില്‍ വിജയിച്ച ഓസ്‌ട്രേലിയയ്ക്ക് സമ്മാനത്തുകയായി ലഭിക്കുന്നത് 4 ദശലക്ഷം ഡോളറാണ്.
ഫൈനലിലെ സമ്മാനത്തുകയ്ക്കു പുറമെ ഓസ്‌ട്രേലിയയ്ക്ക് 2,80,000 ഡോളര്‍ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ ജയിച്ചതിനുള്ള സമ്മാനത്തുകയും ലഭിക്കും. മൊത്തം 42,80,000 ഡോളര്‍ ലഭിക്കും.
സെമി ഫൈനലിലെത്തിയ ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കും 8 ലക്ഷം ഡോളര്‍ വീതം ലഭിക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. 2,80,000 ഡോളര്‍ ഗ്രൂപ്പ് മത്സരങ്ങളിലെ ജയത്തിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കും.
എന്നാല്‍ ന്യൂസിലന്‍ഡിനു 2,00,000 ഡോളര്‍ മാത്രമായിരിക്കും ലഭിക്കുക. കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ അഞ്ച് മത്സരങ്ങളാണു ജയിച്ചത്.
ഈ ലോകകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഒരു ടീം വെറും കൈയ്യോടെ മടങ്ങിയിട്ടില്ല. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോയ്ന്റ് പട്ടികയില്‍ യഥാക്രമം അഞ്ചും ആറും സ്ഥാനക്കാരാണ്. ഇരു ടീമുകള്‍ക്കും ഗ്രൂപ്പ് മത്സരങ്ങളില്‍ നാല് ജയം വീതമുണ്ട്. ആ ഇനത്തില്‍ ഇരു ടീമുകള്‍ക്കും 1,60,000 ഡോളര്‍ ലഭിക്കും.
2019-ലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് 1,20,000 ഡോളര്‍ ലഭിക്കും. ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് 80,000 ഡോളറും ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
