22 Jan 2024 2:27 PM IST
Summary
- ചൈനീസ് കമ്പനിയാണ് ബിവൈഡി
- സുരക്ഷാ കാരണങ്ങളാല്‍ ബിവൈഡിയുടെ പ്രൊപ്പോസലിന് അനുമതി നിഷേധിച്ചിരുന്നു
- ടെസ് ല ഇന്ത്യയില്‍ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിപുലമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്
ടെസ് ലയെയും ബിവൈഡിയെയും തെലങ്കാനയിലേക്ക്
ഇരു കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഒരു വിഭാഗം ആളുകളുമായി സംസാരിക്കവേയാണ് തെലങ്കാന മുഖ്യമന്ത്രി ടെസ് ലയെയും ബി വൈഡിയെയും തെലങ്കാനയിലേക്കു കൊണ്ടുവരുമെന്നു പറഞ്ഞത്.
യുഎസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ് ല. ചൈനീസ് കമ്പനിയാണ് ബിവൈഡി.
ടെസ് ല നിലവില്‍ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിപുലമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഏകദേശം 30 ബില്യന്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനും പദ്ധതിയുണ്ട്.
എന്നാല്‍ ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ബിവൈഡിക്ക് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പ്രതിവര്‍ഷം 10,000 മുതല്‍ 15000 വരെ ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്ന 1 ബില്യന്‍ ഡോളറിന്റെ പ്രൊപ്പോസലാണു ബിവൈഡി സമര്‍പ്പിച്ചത്.
2023 ജുലൈയില്‍ ഹൈദരാബാദില്‍ ഒരു നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ബിവൈഡി കേന്ദ്ര സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും അതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
സുരക്ഷാ കാരണങ്ങളാലാണു ബിവൈഡിയുടെ പ്രൊപ്പോസലിന് അനുമതി നിഷേധിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
