image

11 Jan 2024 3:08 PM IST

News

ഇന്ത്യയിലെ ശുചിത്വ സംസ്ഥാനം ഇതാണ്

MyFin Desk

this is the cleanest state in india
X

Summary

  • സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്റെ ഭാഗമായി 2016-ലാണ് അവാര്‍ഡുകള്‍ ആദ്യമായി നല്‍കി തുടങ്ങിയത്
  • ഇന്‍ഡോര്‍, സൂറത്ത് തുടങ്ങിയവയാണ് ശുചിത്വമുള്ള നഗരങ്ങളുടെ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്
  • ഇത് ഏഴാം തവണയാണ് ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരമെന്ന സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്


ഇന്ത്യയിലെ ശുചിത്വ സംസ്ഥാനം മഹാരാഷ്ട്രയെന്ന് സര്‍വേ ഫലം.

ഇന്ത്യാ ഗവണ്‍മെന്റിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് മഹാരാഷ്ട്രയെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തത്.

രണ്ടാം സ്ഥാനം മധ്യപ്രദേശിനും മൂന്നാം സ്ഥാനം ഛത്തീസ്ഗഢിനുമാണ്.

ഇന്‍ഡോര്‍, സൂറത്ത് തുടങ്ങിയവയാണ് ശുചിത്വമുള്ള നഗരങ്ങളുടെ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് നവി മുംബൈയാണ്.

ഇത് ഏഴാം തവണയാണ് ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരമെന്ന സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 11-നാണു പട്ടിക പുറത്തുവിട്ടത്.

ശുചീകരണ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളുള്ള നഗരത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ചണ്ഡീഗഡിനാണ്.

സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്റെ ഭാഗമായി 2016-ലാണ് അവാര്‍ഡുകള്‍ ആദ്യമായി നല്‍കി തുടങ്ങിയത്.