image

4 Nov 2023 4:09 PM IST

News

സൗജന്യ റേഷന്‍ പദ്ധതി അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടും

MyFin Desk

The free ration scheme will be extended for another five years
X

Summary

  • പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്
  • ഈ നടപടിക്ക് രണ്ട് ലക്ഷം കോടിരൂപ ചെലവ് വരും


ദാരിദ്ര്യ രേഖക്ക് താഴെയുള്ള 80 കോടി ആൾക്കാർക്കുള്ള സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍.

ഛത്തീസ്ഗഡില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ കണക്കനുസരിച്ചു ഇതിനു ഏകദേശം 2 ലക്ഷം കോടി രൂപ ചെലവ് വരും.

നിലവില്‍, എന്‍എഫ്എസ് നിയമത്തിന്റെ ഗുണഭോക്താക്കള്‍ ഭക്ഷ്യധാന്യങ്ങൾക്ക് കിലോഗ്രാമിന് ഒരുരൂപമുതല്‍ മൂന്നുരൂപവരെ നാമമാത്രമായ വില നല്‍കുന്നു. നിയമപ്രകാരം, മുന്‍ഗണനാ കുടുംബങ്ങള്‍ക്ക് ഓരോ മാസവും 5 കിലോഗ്രാം ഭക്ഷ്യധാന്യം, അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്ക് ഓരോ മാസവും 35 കിലോഗ്രാം വീതം എന്നിങ്ങനെയാണ് അനുവദിക്കുന്നത്. എന്നിരുന്നാലും, 2023-ല്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ കോംപ്ലിമെന്ററി റേഷന്‍ നല്‍കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ തീരുമാനം.

2020-ല്‍ കോവിഡ് പാന്‍ഡെമിക് സമയത്ത് പിഎംജികെഎവൈ അവതരിപ്പിച്ചു. അതിന് കീഴില്‍ എന്‍എഫ്എസ്എ ക്വാട്ടയിലുള്ള വ്യക്തികള്‍ക്ക് സര്‍ക്കാര്‍ 5 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്തു.

കേന്ദ്രം ഇപ്പോള്‍ പിഎംജികെഎവൈ പദ്ധതിയെ എന്‍എഫ്എസ്എയുമായി സംയോജിപ്പിച്ചിരിക്കുന്നു. 81.35 കോടിയിലധികം ആളുകള്‍ക്ക് ഇപ്പോള്‍ എന്‍എഫ്എസ്എയ്ക്ക് കീഴില്‍ കോംപ്ലിമെന്ററി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ പണം നല്‍കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

പിഎംജികെഎയ്ക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും (ഘട്ടം ഒന്നു മുതല്‍ ഏഴാം ഘട്ടം വരെയുള്ള മൊത്തം വിഹിതം) ഏകദേശം 1,118 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.