image

15 Nov 2025 2:59 PM IST

News

മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുമായി ദി വെല്‍ത്ത് കമ്പനി

MyFin Desk

മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുമായി  ദി വെല്‍ത്ത് കമ്പനി
X

Summary

ഫണ്ട് ഓഫര്‍ നവംബര്‍ 19ന് ആരംഭിച്ച് ഡിസംബര്‍ 3ന് അവസാനിക്കും


പാന്റ്റോമത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന് കീഴിലുള്ള ദി വെല്‍ത്ത് കമ്പനി അസറ്റ് മാനേജ്‌മെന്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 'ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്' അവതരിപ്പിച്ചു.

ഇക്വിറ്റി/ ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികള്‍, കടപ്പത്രങ്ങള്‍/ മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, കൊമോഡിറ്റി ഇ.ടി.എഫുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് കൊമോഡിറ്റി ഡെറിവേറ്റീവുകള്‍ എന്നിവയിലുടനീളം നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ പദ്ധതിയാണിത്.

ന്യൂ ഫണ്ട് ഓഫര്‍ നവംബര്‍ 19ന് ആരംഭിച്ച് ഡിസംബര്‍ 3ന് അവസാനിക്കും.

വൈവിധ്യവല്‍ക്കരണത്തിനും പണപ്പെരുപ്പത്തെ തടയുന്നതിനും ഫണ്ട് മുന്‍ഗണന നല്‍കുന്നു.സ്വര്‍ണം, വെള്ളി പോലുള്ള ലോഹങ്ങള്‍, നിശ്ചിത വരുമാന നിക്ഷേപങ്ങള്‍, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാനായി ഇക്വിറ്റി എന്നിവ സംയോജിപ്പിക്കുന്ന സജീവ അലോക്കേഷന്‍ രീതിയാണ് ഈ ഫണ്ട് പിന്തുടരുന്നത്.

ഹൈബ്രിഡ് പോലെയുള്ള ഘടനയാണ് ഈ ഫണ്ടിന്റെ സവിശേഷത. ഇത് അനുകൂലമായ നികുതി ഘടനയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ ആസ്തി വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായ മാറ്റങ്ങള്‍ വരുത്താനുള്ള മികച്ച സൗകര്യം നല്‍കുന്നു. വരുമാന നികുതി നിയമപ്രകാരമുള്ള ഹൈബ്രിഡ് ടാക്‌സേഷന്റെ ആവശ്യകതകള്‍ക്ക് അനുസരിച്ചുള്ള ആസ്തികളുടെ കൂട്ടിച്ചേര്‍ക്കല്‍ നിലനിര്‍ത്താനാണ് ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ലക്ഷ്യമിടുന്നത്.

കൊമോഡിറ്റികളില്‍ പരമാവധി 50 ശതമാനം വരെ നിക്ഷേപിക്കാന്‍ ശേഷിയുള്ള ഈ ഫണ്ട് മാറികൊണ്ടിരിക്കുന്ന വലിയ വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് പോര്‍ട്ട്‌ഫോളിയോയുടെ സ്ഥാനം ക്രമീകരിക്കാന്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു.

നാം എപ്പോഴും സ്വാഭാവികമായും സ്വര്‍ണ്ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കുന്നവരാണ്. ഈ മള്‍ട്ടി അലോക്കേഷന്‍ ഫണ്ട് ഇക്വിറ്റിയും കടപ്പത്രങ്ങളും ഉപയോഗിച്ച് മെച്ചപ്പെടുത്തി ഈ കാലങ്ങളായി പിന്‍തുടരുകയും ചെയ്യുന്ന ആസ്തികളില്‍ തന്നെ നിക്ഷേപിക്കുന്നു.

കടപ്പത്രങ്ങളുടെ സ്ഥിരത, നഷ്ടസാധ്യത കുറയ്ക്കുന്ന കമ്മോഡിറ്റികളുടെ സ്വഭാവം, ഇക്വിറ്റിയുടെ ദീര്‍ഘകാല വളര്‍ച്ച എന്നീ ഘടകങ്ങളും, അപകടസാധ്യതകളും പരിഗണിച്ചാണ് ഫണ്ട് പ്രവര്‍ത്തിക്കുക.