20 April 2024 1:02 PM IST
Summary
- മോഷണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്
- സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
- വീട്ടില്‍ നിന്ന് വജ്രാഭരണങ്ങള്‍, സ്വര്‍ണം എന്നിവ കവര്‍ന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ 1 കോടി രൂപയുടെ മൂല്യം വരുന്നതായാണു വിവരം
സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ പനമ്പള്ളി നഗറിലെ 10 ക്രോസ് റോഡിലെ ബി സ്ട്രീറ്റിലുള്ള അഭിലാഷം വീട്ടില്‍ ഇന്ന് (ഏപ്രില്‍ 20) പുലര്‍ച്ചെ മോഷണം നടന്നു.
വീട്ടില്‍ നിന്ന് വജ്രാഭരണങ്ങള്‍, സ്വര്‍ണം എന്നിവ കവര്‍ന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ 1 കോടി രൂപയുടെ മൂല്യം വരുന്നതായാണു വിവരം.
രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിലുള്ള 2 മുറികളില്‍ കയറിയാണ് മോഷ്ടാവ് ആഭരണങ്ങള്‍ കവര്‍ന്നത്.
25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസ്, 8 ലക്ഷം രൂപ വില മതിക്കുന്ന ഡയമണ്ടിന്റെ 10 കമ്മലുകള്‍, പത്തു മോതിരങ്ങള്‍, സ്വര്‍ണത്തിന്റെ 10 മാല, വള, 2 വങ്കികള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. വീടിന്റെ പുറകുവശത്തുള്ള അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് അകത്തേയ്ക്ക് മോഷ്ടാവ് പ്രവേശിച്ചത്.
വീട്ടില്‍ ജോഷിയും ഭാര്യയും മരുമകളും 3 കുട്ടികളുമുണ്ടായിരുന്നു.
രാത്രി 1.30 ഓടെയാണ് ജോഷി ഉറങ്ങാന്‍ കിടന്നത്. മോഷണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
