24 Feb 2024 4:35 PM IST
Summary
- വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി
- കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലുകള്‍ പാസാക്കി
- 2023 ഓഗസ്റ്റിലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്
ഈ വര്‍ഷം ജുലൈ ഒന്ന് മുതല്‍ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ വരുന്നു.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ജുലൈ 1 മുതല്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
2023 ഓഗസ്റ്റിലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലുകള്‍ പാസാക്കിയിരുന്നു.
കൊളോണിയല്‍ അവശിഷ്ടങ്ങള്‍ തുടച്ചു നീക്കി നിയമങ്ങളെ ഭാരതീയവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്നാണ് ബില്‍ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.
1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി),
1973-ലെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടം(സിആര്‍പിസി),
1872-ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്കാണ് പുതിയ നിയമങ്ങള്‍ വഴി മാറുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
