image

18 April 2024 6:43 AM GMT

News

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ 8 ഇന്ത്യക്കാര്‍

MyFin Desk

8 indians in time magazines list of 100 most influential people
X

Summary

ലോക ബാങ്ക് പ്രസിഡന്റ് അജയ് ഭംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഒളിംപികിസ് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക് തുടങ്ങിയവര്‍ പട്ടികയിലിടം നേടിയവരില്‍ ചിലരാണ്‌


ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ 2024-ലെ പട്ടിക ഏപ്രില്‍ 17 ന് ടൈം മാസിക പുറത്തുവിട്ടു.

എട്ട് ഇന്ത്യന്‍ വംശജരാണ് പട്ടികയിലിടം നേടിയത്. ലോക ബാങ്ക് പ്രസിഡന്റ് അജയ് ഭംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഒളിംപികിസ് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക്, അഭിനേതാവ് ദേവ് പട്ടേല്‍, യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ ലോണ്‍ പ്രോഗ്രാംസ് ഓഫിസ് ഡയറക്ടര്‍ ജിഗര്‍ ഷാ, പാചക ബുക്ക് രചയിതാവ് അസ്മ ഖാന്‍, യേല്‍ സര്‍വകലാശാലയിലെ പ്രഫസര്‍ പ്രിയംവദ നടരാജന്‍ തുടങ്ങിയവരാണ് പട്ടികയിലിടം നേടിയത്.