image

29 Oct 2025 9:38 PM IST

News

വ്യാപാരകരാര്‍: ഗോയല്‍ ന്യൂസിലാന്‍ഡിലേക്ക്

MyFin Desk

വ്യാപാരകരാര്‍: ഗോയല്‍ ന്യൂസിലാന്‍ഡിലേക്ക്
X

Summary

ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചരക്ക് വ്യാപാരം 1.3 ബില്യണ്‍ ഡോളര്‍


വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അടുത്ത ആഴ്ച ന്യൂസിലന്‍ഡ് സന്ദര്‍ശിക്കും. ഈവര്‍ഷം മാര്‍ച്ച് 16 നാണ് എഫ്ടിഎ ഔപചാരികമായി ആരംഭിച്ചത്.

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 19 ന് ന്യൂസിലന്‍ഡിലെ ക്വീന്‍സ്ടൗണില്‍ അവസാനിച്ചിരുന്നു.

2024-25 ല്‍ ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചരക്ക് വ്യാപാരം 1.3 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. വ്യാപാരത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 49 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കരാര്‍ വ്യാപാരം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും നിക്ഷേപ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കായി ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂസിലന്‍ഡിന്റെ ശരാശരി ഇറക്കുമതി തീരുവ വെറും 2.3 ശതമാനം മാത്രമാണ്.

ഇന്ത്യയും ന്യൂസിലന്‍ഡും ചരക്കുകളുടെ വിപണി പ്രവേശന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തോടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സാധനങ്ങള്‍, സേവനങ്ങള്‍, നിക്ഷേപം എന്നിവയിലെ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയും ന്യൂസിലന്‍ഡും 2010 ഏപ്രിലില്‍ സിഇസിഎ ചര്‍ച്ചകള്‍ ആരംഭിച്ചു. എന്നിരുന്നാലും, ഒമ്പത് റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം, 2015 ല്‍ ചര്‍ച്ചകള്‍ നിലച്ചിരുന്നു.

വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, മരുന്നുകളും മെഡിക്കല്‍ സപ്ലൈകളും, ശുദ്ധീകരിച്ച പെട്രോള്‍, ട്രാക്ടറുകള്‍, ജലസേചന ഉപകരണങ്ങള്‍, ഓട്ടോ, ഇരുമ്പ്, ഉരുക്ക്, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ചെമ്മീന്‍, വജ്രങ്ങള്‍, ബസുമതി അരി തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളാണ്.