image

13 April 2024 11:26 AM IST

News

ട്രെയിനില്‍ പടക്കവുമായി യാത്ര ചെയ്യരുത്; പിടി വീണാല്‍ കടുത്ത ശിക്ഷ, നിരീക്ഷണം ശക്തം

MyFin Desk

ട്രെയിനില്‍ പടക്കവുമായി യാത്ര ചെയ്യരുത്; പിടി വീണാല്‍ കടുത്ത ശിക്ഷ, നിരീക്ഷണം ശക്തം
X

Summary

  • പിടി വീണാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കും
  • റെയില്‍വേ നിയമം 164,165 എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക
  • തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മംഗലാപുരം സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണു നിരീക്ഷണം ശക്തമാക്കിയത്


യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ട്രെയിനില്‍ പടക്കവുമായി യാത്ര ചെയ്യരുതെന്ന് റെയില്‍വേ. വിഷുവിനോടനുബന്ധിച്ചു വിലക്കുറവില്‍ പടക്കം വാങ്ങി കേരളത്തില്‍ ട്രെയിന്‍ വഴി എത്തിക്കാന്‍ സാധ്യതയുണ്ട്. ഈ ഘടകം പരിഗണിച്ച് ആര്‍പിഎഫ് നിരീക്ഷണം ശക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മംഗലാപുരം സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണു നിരീക്ഷണം ശക്തമാക്കിയത്.

ആര്‍പിഎഫ് ക്രൈം ഡിവിഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണു പരിശോധന.

പിടി വീണാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. റെയില്‍വേ നിയമം 164,165 എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.