image

7 Nov 2025 4:58 PM IST

News

ഇന്ത്യ സന്ദര്‍ശിക്കാനാനൊരുങ്ങി ട്രംപ്

MyFin Desk

ഇന്ത്യ സന്ദര്‍ശിക്കാനാനൊരുങ്ങി ട്രംപ്
X

Summary

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയെന്നും യുഎസ് പ്രസിഡന്റ്


ഇന്ത്യ സന്ദര്‍ശിക്കാനാനൊരുങ്ങി ട്രംപ്. സന്ദര്‍ശനം അടുത്ത വര്‍ഷമെന്ന് സൂചന, മോദിയെ മഹാനായ മനുഷ്യനെന്നും യുഎസ് പ്രസിഡന്റ്.

മോദി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഏതാണ്ട് നിര്‍ത്തി. അദ്ദേഹം എന്റെ സുഹൃത്താണ്. അതിനാല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ റഷ്യയുമായുള്ള വ്യാപാരങ്ങള്‍ ഏറെക്കുറെ അവസാനിപ്പിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ ധാരണയിലെത്താതെ നീണ്ടു പോവുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

കനത്ത തീരുവ ചുമത്താനുള്ള യുഎസിന്റെ തീരുമാനത്തെത്തുടര്‍ന്ന്, ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിനെ ചൊല്ലിയാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കുമേല്‍ അധിക തീരുവ ചുമത്തിയത്. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്തുന്നതിന് പിന്നാലെത്തന്നെ അമിത തീരുവ പിന്‍വലിക്കുമെന്നാണ് മുമ്പ് ട്രംപ് വാഗ്ദാനം നല്‍കിയത്.