29 Oct 2025 4:21 PM IST
Summary
അപൂര്‍വ ധാതുകയറ്റുമതിയില്‍ ചൈന നിലപാട് മയപ്പെടുത്തി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷ.
വ്യാപാരയുദ്ധത്തിന് അവസാനമായേക്കാവുന്ന നിര്‍ണായക ചര്‍ച്ചയ്ക്ക് ദക്ഷിണ കൊറിയയാണ് വേദിയാകുന്നത്.
അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ തീരുമാനം രാജ്യം മയപ്പെടുത്തിയിരുന്നു. അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നാണ് ചൈന സമ്മതിച്ചിരിക്കുന്നത്. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മുമ്പു തന്നെ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുന്നതായാണ് വിലയിരുത്തല്‍. കൂടാതെ അമേരിക്കയില്‍ നിന്നുള്ള സോയാബിന്‍ ഇറക്കുമതി വേണ്ടെന്നു വച്ച ചൈനീസ് തീരുമാനം അമേരിക്കയിലെ കര്‍ഷകരെ തളര്‍ത്തിയിട്ടുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. അതിനാല്‍ സോയാബീനും ചര്‍ച്ചയില്‍ നിര്‍ണായക വിഷയമാകും.
വേദനാ സംഹാരിയായ ഫെന്റാനില്‍ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് അനധികൃതമായി എത്തുന്നതു സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടും. ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ഭിന്നതകള്‍ക്ക് പരിഹാരം കാണാനും യുഎസ്-ചൈന ട്രേഡ് ഡീല്‍ പ്രഖ്യാപിക്കാനാകുമെന്നും ട്രംപ് പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
