10 Feb 2026 4:18 PM IST
Summary
ഷിയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും ചൈനയും അമേരിക്കയും ശക്തരായ രണ്ട് രാജ്യങ്ങളാണെന്നും ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചക്കായി ട്രംപ് ബെയ്ജിംഗിലെത്തുമെന്നാണ് സൂചന.
അടുത്തിടെ എന്‍ബിസി ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ ഏപ്രിലില്‍ താന്‍ ചൈന സന്ദര്‍ശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനം ഷി ജിന്‍പിംഗ് അമേരിക്കയിലെത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഷിയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും ചൈനയും അമേരിക്കയും ശക്തരായ രണ്ട് രാജ്യങ്ങളാണെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ഷി ജിന്‍പിംഗുമായി 90 മിനിറ്റ് ഫോണില്‍ സംസാരിച്ചിരുന്നതായും ട്രംപ് പറഞ്ഞു. വ്യാപാരത്തെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. ഉക്രൈന്‍, ഇറാന്‍ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടായില്ലെന്നും ട്രംപ് പറഞ്ഞതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
