image

27 Oct 2025 12:53 PM IST

News

കരൂര്‍ ദുരന്തം: വിജയ് ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു

MyFin Desk

കരൂര്‍ ദുരന്തം: വിജയ് ഇരകളുടെ  കുടുംബങ്ങളെ സന്ദര്‍ശിച്ചു
X

Summary

ദുരിതാശ്വാസ സഹായം വിതരണം ചെയ്തതായും റിപ്പോര്‍ട്ട്


കരൂരിലെ ദുരന്തത്തിന് ഒരു മാസത്തിന് ശേഷം, നടനും രാഷ്ട്രീയക്കാരനുമായ വിജയ് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.

മരണപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ട് കാണാനും അനുശോചനം അറിയിക്കാനും വിജയ്ക്ക് സാധിക്കുന്നതിനായി പാര്‍ട്ടി ഒരു 50 മുറികള്‍ ബുക്കുചെയ്ത റിസോര്‍ട്ടില്‍ വെച്ചാണ് തമിഴക വെട്രി കഴകം യോഗം സംഘടിപ്പിച്ചത്. ദുരന്തത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇരകളുടെ 37 കുടുംബങ്ങളും പരിക്കേറ്റ നിരവധി അതിജീവിച്ചവരും ഉള്‍പ്പെടെ 200 ലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ദുരിതബാധിത കുടുംബങ്ങളെ നേരിട്ട് കാണാന്‍ വിജയ് ആദ്യം കരൂര്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ചില പ്രതിസന്ധികള്‍ കാരണം വേദി പിന്നീട് മാറ്റുകയായിരുന്നുവെന്നും പാര്‍ട്ടി വെളിപ്പെടുത്തി.

തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സഹായമായി ടിവികെ 20 ലക്ഷം രൂപ കൈമാറിയതായി എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പറയുന്നു.

മഹാബലിപുരം റിസോര്‍ട്ടില്‍ നടത്തിയ കൂടിക്കാഴ്ച സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ദുരിതബാധിത കുടുംബങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി യാത്രയും താമസവും ഒരുക്കിയതിന് ചില ഉപയോക്താക്കള്‍ നടനെ വിമര്‍ശിച്ചു. അദ്ദേഹത്തിന് കരൂര്‍ സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കാമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

എന്നാല്‍ അധികാരികളുടെ അനുമതി ലഭിക്കാത്തതിനാല്‍ വിജയ്ക്ക് കരൂരിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ടിവികെ അവകാശപ്പെട്ടു.

നേരത്തെ, വീഡിയോ കോളുകള്‍ വഴി വിജയ് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്യുടെ ഓരോ കോളും ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു, ഈ സമയത്ത് അദ്ദേഹം അഗാധമായ അനുശോചനം പ്രകടിപ്പിക്കുകയും കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പ് നല്‍കുകയും ചെയ്തു.