19 Dec 2023 9:58 AM IST
വിവിധ അക്കൗണ്ടുകളിലേക്ക് തെറ്റായി ക്രെഡിറ്റ് ചെയ്ത 705 കോടി തിരിച്ചുപിടിച്ച് യൂക്കോ ബാങ്ക്
MyFin Desk
Summary
- സാങ്കേതിക തകരാറിനെ തുടര്‍ന്നാണു 41,000 അക്കൗണ്ടുകളിലേക്ക് ഫണ്ട് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്തത്
- നവംബര്‍ 15ന് യൂക്കോ ബാങ്ക് സിബിഐയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു
- ഡിസംബര്‍ 5 ന് പശ്ചിമ ബംഗാളിലെയും കര്‍ണാടകത്തിലെയും 13 സ്ഥലങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തിയിരുന്നു
2023 നവംബര്‍ മാസത്തില്‍ നിരവധി അക്കൗണ്ടുകളിലേക്ക് തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ട 820 കോടി രൂപയില്‍ 705.31 കോടി രൂപയും യൂക്കോ ബാങ്ക് തിരിച്ചുപിടിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് ഡിസംബര്‍ 18ന് അറിയിച്ചു.
ബാങ്കിന്റെ ഐഎംപിഎസ് (ഇന്റര്‍ബാങ്ക് മൊബൈല്‍ ഓര്‍ ഇമ്മീഡിയറ്റ് പേയ്‌മെന്റ് സിസ്റ്റം) പേയ്‌മെന്റ് ചാനലിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണു യൂക്കോ ബാങ്കിന്റെ 41,000 അക്കൗണ്ടുകളിലേക്ക് ഫണ്ട് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്തത്.
സംഭവത്തെ തുടര്‍ന്നു നവംബര്‍ 15ന് യൂക്കോ ബാങ്ക് അതിന്റെ രണ്ട് സപ്പോര്‍ട്ട് എന്‍ജിനീയര്‍മാര്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏതാനും വ്യക്തികള്‍ക്കുമെതിരെ സിബിഐയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
തുടര്‍ന്ന് ഡിസംബര്‍ 5 ന് പശ്ചിമ ബംഗാളിലെയും കര്‍ണാടകത്തിലെയും 13 സ്ഥലങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തുകയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍, ഇമെയില്‍ ആര്‍ക്കൈവ്‌സ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ ഇലക്ട്രോണിക് തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
