image

20 Oct 2023 5:05 PM IST

News

ഉപതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പരാജയം: ഋഷി സുനക്കിന് തിരിച്ചടി

MyFin Desk

rishi sunak
X

Summary

ലേബര്‍ പാര്‍ട്ടിയുടെ പുതിയ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടത് സാറാ എഡ്‌വേര്‍ഡ്‌സ്, അലിസ്റ്റര്‍ സ്ട്രാത്തം എന്നിവരാണ്


ബ്രിട്ടനില്‍ പ്രധാനമന്ത്രി ഋഷി സുനക്കിനു തിരിച്ചടിയേകിയിരിക്കുകയാണ് രണ്ട് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. തെക്കന്‍ ഇംഗ്ലണ്ടിലെ മിഡ് ബെഡ്‌ഫോര്‍ഡ് ഷെയറിലും, വെസ്റ്റ് മിഡ് ലാന്‍ഡിലെ ടാംവര്‍ത്തിലും ഒക്ടോബര്‍ 19ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പരാജയമേറ്റു വാങ്ങേണ്ടി വന്നു. ഇവ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സുരക്ഷിത മണ്ഡലങ്ങളായിരുന്നു.

മിഡ് ബെഡ്‌ഫോര്‍ഡ് ഷെയറില്‍ 24,664 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 1931-ല്‍ മണ്ഡലം രൂപീകരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഇവിടെ ലേബര്‍ പാര്‍ട്ടി ജയിച്ചത്.

' തന്റെ പാര്‍ട്ടി രാഷ്ട്രീയ ഭൂപടം പുനര്‍നിര്‍മിക്കുക ' യാണെന്നും രാജ്യത്തെ വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ഉപതിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

പാര്‍ലമെന്റിലെ രണ്ട് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.

ലേബര്‍ പാര്‍ട്ടിയുടെ പുതിയ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടത് സാറാ എഡ്‌വേര്‍ഡ്‌സ് ( ടാംവര്‍ത്ത് ), അലിസ്റ്റര്‍ സ്ട്രാത്തം (മിഡ് ബെഡ്‌ഫോര്‍ഡ് ഷെയര്‍) എന്നിവരാണ്.