2 Jan 2024 10:34 AM IST
Summary
- ഇടപാടുകളുടെ എണ്ണം 1202 കോടിയാണ്
- 2023-ല്‍ ആകെ 182.9 ലക്ഷം കോടിയുടെ മൂല്യം വരുന്ന 117.6 ബില്യന്‍ യുപിഐ ഇടപാടുകള്‍ നടന്നു
- 2023-ല്‍ പ്രതിദിനം ശരാശരി 40 കോടി ഇടപാടുകള്‍ യുപിഐ വഴി നടന്നു
2023 ഡിസംബറില്‍ യുപിഐ വഴി നടന്നത് 18.2 ലക്ഷം കോടി രൂപയുടെ മൂല്യം വരുന്ന ഇടപാട്. 2022 ഡിസംബറിനേക്കാള്‍ 42.2 ശതമാനത്തിന്റെ വര്‍ധന ഇപ്രാവിശ്യം ഡിസംബറിലുണ്ടായി.
ഇടപാടുകളുടെ എണ്ണം 1202 കോടിയാണ്.
2023-ല്‍ ആകെ 182.9 ലക്ഷം കോടിയുടെ മൂല്യം വരുന്ന 117.6 ബില്യന്‍ യുപിഐ ഇടപാടുകള്‍ നടന്നു.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) കണക്കുകള്‍ പുറത്തുവിട്ടത്.
2023-ല്‍ പ്രതിദിനം ശരാശരി 40 കോടി ഇടപാടുകള്‍ യുപിഐ വഴി നടന്നു. 3 വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി ഇടപാടുകള്‍ യുപിഐ വഴി നടക്കണമെന്നാണ് എന്‍പിസിഐ ലക്ഷ്യമിടുന്നത്.
യുപിഐ വഴിയുള്ള പേയ്‌മെന്റ് ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളുടെ 62 ശതമാനവും യുപിഐ വഴിയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
