image

16 April 2024 9:18 AM GMT

News

സിവില്‍ സര്‍വീസ്: 4-ാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാര്‍ഥിന്‌

MyFin Desk

സിവില്‍ സര്‍വീസ്: 4-ാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാര്‍ഥിന്‌
X

Summary

  • ആദ്യ 100 റാങ്കുകളില്‍ ഇപ്രാവിശ്യം നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്
  • ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്
  • നാലാം റാങ്ക് ലഭിച്ച സിദ്ധാര്‍ഥ് കഴിഞ്ഞ തവണ ഐപിഎസ് നേടിയിരുന്നു


യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷഫലം പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി പി.കെ. സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക് ലഭിച്ചു.

ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന് 2-ാം റാങ്കും, ഡി. അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.

നാലാം റാങ്ക് ലഭിച്ച സിദ്ധാര്‍ഥ് കഴിഞ്ഞ തവണ ഐപിഎസ് (121 ാം റാങ്ക്) നേടിയിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ്. അഞ്ചാം ശ്രമത്തിലാണ് സിദ്ധാര്‍ഥി മുന്‍നിര റാങ്ക് കരസ്ഥമാക്കിയത്. ചിന്മയ കോളേജിലെ പ്രിന്‍സിപ്പലായി വിരമിച്ച രാംകുമാറാണ് സിദ്ധാര്‍ഥിന്റെ അച്ഛന്‍. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.

ആദ്യ 100 റാങ്കുകളില്‍ ഇപ്രാവിശ്യം നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആശിശ് കുമാര്‍ (8),

വിഷ്ണു ശശികുമാര്‍ (31),

പി.പി. അര്‍ച്ചന (40),

ആര്‍. രമ്യ (45),

മോഹന്‍ലാല്‍ (52),

ബിന്‍ജോ പി. ജോസ് (59),

സി. വിനോദിനി (64),

കസ്തൂരി ഷാ (68),

പ്രിയ റാണി (69),

ഫാബി റഷദ് (71),

എസ്. പ്രശാന്ത് (78),

ആനി ജോര്‍ജ് (93),

ജി. ഹരിശങ്കര്‍ (107),

ഫെബിന്‍ ജോസ് തോമസ് (133)

വിനീത് ലോഹിദാക്ഷന്‍ (169 )

മഞ്ജുഷ ബി ജോര്‍ജ് (195),

അനുഷ പിള്ള (202),

നെവിന്‍ കുരുവിള തോമസ് (225),

മഞ്ഞിമ പി (235)

എന്നിവരാണ് മുന്‍നിര റാങ്ക് നേടിയ മറ്റ് മലയാളികള്‍.

ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും സിലക്ഷന്‍ ലഭിച്ചു.