22 Jun 2025 10:07 AM IST
Summary
- ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്
- യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയില്‍ ലോകം
ഇറാന്‍ ആണവകേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം. മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് കനത്ത ആക്രണം ഉണ്ടായത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷികളുടെ നാശമാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിട്ടത്.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടതോടെ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകം. നേരത്തെ റഷ്യയും ചൈനയും യുദ്ധത്തിനിറങ്ങരുതെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്ക ആക്രണിച്ചാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് യെമനിലെ വിമതരും മുന്നറിയിപ്പ് നല്‍കിയതാണ്. അതിനാല്‍ യുദ്ധത്തിന്റെ വ്‌യാപ്തി വര്‍ധിക്കാനാണ് സാധ്യത.
്തിനിടെ യുഎസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ അതുവഴിയുള്ള എണ്ണ വ്യാപാരം വന്‍തോതില്‍ ഇടിയും. ഇത് ആഗോളതലത്തില്‍ ക്രൂഡിന് വില വര്‍ധിപ്പിക്കും.
ഇറാനും ഇസ്രയേലും തമ്മിലുള്ള തുടര്‍ച്ചയായ സംഘര്‍ഷത്തില്‍ ആദ്യമായി നേരിട്ടുള്ള അമേരിക്കന്‍ സൈനിക ഇടപെടലാണ് ഈ യുഎസ് ഓപ്പറേഷന്‍ അടയാളപ്പെടുത്തിയത് . ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മിസൈല്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ നേതൃത്വത്തില്‍ ഒരാഴ്ചയിലേറെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.
ആക്രമണത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.
നേരത്തെ, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്ന അമേരിക്കയുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി ട്രംപ് സ്ഥിരീകരിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
