23 Oct 2025 6:30 PM IST
Summary
ട്രംപ്-ഷി കൂടിക്കാഴ്ചയില്‍ മഞ്ഞുരുകുമോ?
ട്രംപ്-ഷി ജിന്‍പിങ് കൂടികാഴ്ചയ്ക്ക് മുമ്പ് യുഎസ്-ചൈന ബന്ധം വഷളായി. ഇതോടെ ആഗോള വിപണികള്‍ ആശങ്കയില്‍. ദക്ഷിണ കൊറിയിയല്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ പ്രതിസന്ധി.
വെള്ളിയാഴ്ച മലേഷ്യയില്‍ ആരംഭിക്കുന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ ഉച്ചകോടിയ്ക്കിടെ -ചൈന വ്യാപാര ചര്‍ച്ചകള്‍ നടക്കും.27ാം തിയ്യതി വരെയാണ് ഉച്ചകോടി നീണ്ടുനില്‍ക്കുക.
ചൈനീസ് പ്രതിനിധി സംഘത്തെ നയിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സെന്‍ട്രല്‍ കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം കൂടിയായ വൈസ് പ്രീമിയര്‍ ഹെ ലൈഫെങ് ആയിരിക്കും.
ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും യുഎസ്സംഘത്തിലുണ്ട്. നേതാക്കളുടെ കൂടികാഴ്ചയോടെ ആഗോള വ്യാപാര യുദ്ധത്തിന് അവസാനമാവുമെന്ന പ്രതീക്ഷയില്‍ നില്‍ക്കെയാണ് താരിഫ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം രൂക്ഷമായത്.
റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ ചൈന എതിര്‍ക്കുകയും ചെയ്തു.
അന്താരാഷ്ട്ര നിയമം പാലിക്കാതെയാണ് അമേരിക്കന്‍ നടപടിയെന്നാണ് വിഷയത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പ്രതികരിച്ചത്. ഇതിനിടെ നവംബര്‍ 1 മുതല്‍ ചൈനയ്ക്ക് അധികമായി 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഇതോടെയാണ് ആഗോള വിപണികളില്‍ ആശങ്ക ജനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ സ്വര്‍ണം, വെള്ളി നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും കൂടികാഴ്ചയുടെ സാഹചര്യത്തിലാണെന്ന് വിപണി വിദഗ്ധരും പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
