18 Sep 2023 7:53 AM GMT
Summary
- വാലെറ്റ് 160 ദിവസത്തിലേറെയായി പ്രവര്‍ത്തനരഹിതമാണ്.
- മാസങ്ങള്‍ക്കു മുമ്പാണ് മെറ്റമാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയത്.
: അമേരിക്കന്‍ ബിസിനസ്‌കാരനും നിക്ഷേപകനുമായ മാര്‍ക്ക് ക്യൂബന് ക്രിപ്‌റ്റോ തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 8,70,000 ഡോളര്‍. സിനിമ നിര്‍മ്മാതാവും ടെലിവിഷന്‍ അവതാരകനുമായ മാര്‍ക്ക് ക്യൂബന് പണം നഷ്ടപ്പെട്ടത് സെപ്റ്റംബര്‍ 15 നാണ്.
ക്രിപ്‌റ്റോ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന വാസ് ആദ്യം ശ്രദ്ധിച്ചത് ഏഥര്‍സ്‌കാനില്‍ ഇടപാട് നടത്തുന്ന മാര്‍ക്ക് ക്യൂബന്‍ 2 എന്ന പേരിലുള്ള മെറ്റമാസ്‌ക് ക്രിപ്‌റ്റോകറന്‍സി വാലെറ്റിലെ അസാധാരണമായ ഇടപാടുകളാണ്. ഈ വാലെറ്റ് അഞ്ച് മാസത്തിലേറെയായി പ്രവര്‍ത്തനരഹിതമാണെന്ന് ക്രിപ്‌റ്റോസ്‌ളേറ്റ് റിപ്പോര്‍ട്ടുകള്‍.
മാര്‍ക്ക് ക്യൂബന്റെ വാലറ്റില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. വാലെറ്റ് 160 ദിവസത്തിലേറെയായി പ്രവര്‍ത്തനരഹിതമാണ്. അതിലെ ആസ്തികളെല്ലാം നഷ്ടപ്പെട്ടു. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വാസ് പറഞ്ഞു.
ഏകദേശം 8,170 ഡോളര്‍ മൂല്യം നിലവില്‍ വരുന്ന അഞ്ച് എഥെറിയം ടോക്കണുകള്‍ നഷ്ടപ്പെട്ടുവെന്ന് ക്യൂബന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനൊപ്പം യുഎസ്ഡി കോയിന്‍, പോളിഗോണ്‍ (മാറ്റിക്), ലിഡോ സ്‌റ്റേക്കഡ് ഏഥേറിയം, സൂപ്പര്‍റെയര്‍, ഏഥേറിയം നെയിം സര്‍വീസസ് എന്നിവയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍, ഈ ശതകോടീശ്വരന് വാലെറ്റില്‍ നിന്നും ഏകദേശം രണ്ട് ദശലക്ഷം ഡോളര്‍ യുഎസ്ഡി കോയിന്‍ കൂടുതല്‍ നഷ്ടം നേരിടുന്നതിനു മുമ്പ് പിന്‍വലിക്കാന്‍ സാധിച്ചിട്ടുണ്ട്. താന്‍ മെറ്റമാസ്‌കിന്റെ അപകടകരമായ വേര്‍ഷനാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും അതിനാലാണ് ഇത് സംഭവിച്ചതെന്നുമാണ് ക്യൂബന്‍ പറയുന്നത്.
മാസങ്ങള്‍ക്കു മുമ്പാണ് മെറ്റമാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍ അവരെന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ മെറ്റമാസ്‌ക് തകരാറിലാവുകയും അതിനെത്തുടര്‍ന്ന് ഓപ്പണ്‍ സീയിലെ നോണ്‍ ഫന്‍ജബിള്‍ ടോക്കണുകള്‍ ലോക്ക് ചെയ്യുകയും അക്കൗണ്ടിലെ മാറ്റിക് പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തിരുന്നു.
മാര്‍ക്ക് ക്യൂബന് ആദ്യമായല്ല ക്രപിറ്റകറന്‍സിയില്‍ നഷ്ടമുണ്ടാകുന്നത്. 2021 ല്‍ അയണ്‍ ഫിനാന്‍സിലെ ടൈറ്റന്‍ സ്റ്റേബിള്‍കോയിനിലുണ്ടായ നഷ്ടം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.