16 April 2025 8:36 PM IST
കേരളത്തില്‍ ഈ വര്‍ഷം തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാത്രി സര്‍വീസിന് കൂടി വന്ദേഭാരത് തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സ്ലീപ്പര്‍ ട്രെയിന്‍ എത്തുന്നത്. ആദ്യ ഘട്ടം 10 സ്ലീപ്പര്‍ ട്രെയിനുകളാണ് പുറത്തിറക്കുക. ഇതിൽ ആദ്യത്തേത് ഉത്തര റെയില്‍വേക്കാകും. ശേഷിക്കുന്ന ഒന്‍പതില്‍ ഒരെണ്ണം കേരളത്തിന് ലഭിക്കുകയെന്നാണ് സൂചന. രാജ്യത്ത് തന്നെ വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച ഒക്യുപെന്‍സി റേറ്റുള്ളത് കേരളത്തിലാണ്.
തിരുവനന്തപുരം -മംഗളൂരു റൂട്ടിലാകും സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 16 കോച്ചുകളുള്ള ട്രെയിന്‍ ആകും സ്ലീപ്പര്‍ ആയി സര്‍വീസ് നടത്തുക. 1128 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. ഇന്റര്‍സോണ്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും കന്യാകുമാരിയില്‍ നിന്ന് ശ്രീനഗറിലേക്കും അധിക റൂട്ടുകള്‍ പരിഗണനയിലുണ്ട്.