image

16 Sept 2023 1:24 PM IST

News

വന്ദേഭാരത് സ്ലീപ്പർ, മെട്രോ ട്രെയിനുകൾ മാർച്ചിൽ

MyFin Desk

വന്ദേഭാരത് സ്ലീപ്പർ, മെട്രോ ട്രെയിനുകൾ  മാർച്ചിൽ
X

Summary

  • ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത വർഷം മാർച്ചിൽ
  • ഹ്രസ്വ ദൂര യാത്രയ്ക്കായി വന്ദേഭാരത് മെട്രോ


വന്ദേഭാരത് ട്രെയിൻ സർവീസ് വിജയകരമായതിനെ തുടർന്ന് പുതിയ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത വർഷം മാർച്ചിൽ ഓടിത്തുടങ്ങുമെന്നു റെയിൽവേ അധികൃതർ സൂചന നൽകുന്നു.ഇത് കൂടാതെ ഹ്രസ്വ ദൂര സർവീസിനായി രാജ്യത്ത് വന്ദേഭാരത് മെട്രോ ട്രെയിൻ സർവീസും തുടങ്ങും.

2024 ൽ പദ്ധതി നടപ്പാക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ് ). ഈ സാമ്പത്തിക വർഷം തന്നെ സ്ലീപ്പർ ട്രെയിനുകൾ ആരംഭിക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.

സ്ലീപ്പർ ട്രെയിനിന് പുറമെ വന്ദേമെട്രോ ട്രെയിനുകളുടെ കോച്ചുകളുംഐസിഎഫ് നിർമിക്കുന്നു. വന്ദേ മെട്രോ 12 കോച്ചുള്ള ട്രെയിൻ ആയിരിക്കും. ഹ്രസ്വ ദൂര യാത്രകൾക്കു വന്ദേ മെട്രോ ഉപയോഗിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തടുത്തുള്ള നഗരങ്ങളെ വന്ദേഭാരത്‌ മെട്രോ ബന്ധിപ്പിക്കുന്നു. 2024 ജനുവരിയോട് കൂടി വന്ദേ മെട്രോയും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ റെയിൽവേ നടപ്പാക്കിയ അതിവേഗ യാത്രക്കായുള്ള ട്രെയിൻ സർവീസ് ആണ് വന്ദേഭാരത്. ഒരു ദിവസത്തിൽ യാത്ര ചെയ്യാൻ പറ്റിയ പ്രധാന ഇന്ത്യൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് പകൽ സമയം ആണ് ഓടുന്നത്. നിലവിൽ വന്ദേഭാരത്തിന് രാത്രി സർവീസ് ഇല്ല. വന്ദേ ഭാരത് സ്ലീപ്പർ വരുന്നതോടു കൂടി ഇത് പരിഹരിക്കപ്പെടും