23 March 2024 11:46 AM IST
Summary
- വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള മാര്‍വല്‍ സ്റ്റുഡിയോസ്
- അവഞ്ചേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് വിഎഫ്എക്‌സ് ടെക്‌നോളജി ഉപയോഗിക്കാനായി ഡിഡി3 എന്ന കമ്പനിയെയാണ് മാര്‍വല്‍ സമീപിച്ചത്
- റെയര്‍ഡനിന് അവരുടെ ആരോപണം തെളിയിക്കാന്‍ അവസരം കോടതി നല്‍കി
അമേരിക്കന്‍ കമ്പനിയായ മാര്‍വല്‍ സ്റ്റുഡിയോസിനെതിരേ റെയര്‍ഡന്‍ എന്ന വിഎഫ്എക്‌സ് കമ്പനി രംഗത്ത്.
മാര്‍വലിന്റെ അവഞ്ചേഴ്‌സ് സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അനിമേറ്റ് ചെയ്യാന്‍ ഉപയോഗിച്ച
മോവ ടെക്‌നോളജി മോഷ്ടിച്ചതാണെന്നാണ് റെയര്‍ഡന്‍ ആരോപിക്കുന്നത്. ഇതിനെതിരേ കേസും നല്‍കിയിരിക്കുകയാണ്.
തങ്ങള്‍ പേറ്റന്റ് ചെയ്ത ടെക്‌നോളജിയാണെന്ന് മാര്‍വല്‍ മോഷ്ടിച്ചതെന്നും റെയര്‍ഡന്‍ പറഞ്ഞു. വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള മാര്‍വല്‍ സ്റ്റുഡിയോസ്.
എന്താണ് റെയര്‍ഡന്റെ ആരോപണം
അവഞ്ചേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് വിഎഫ്എക്‌സ് ടെക്‌നോളജി ഉപയോഗിക്കാനായി ഡിഡി3 എന്ന കമ്പനിയെയാണ് മാര്‍വല്‍ സമീപിച്ചത്.
ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി (2014), ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് (2017), അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ (2018), അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം (2019) തുടങ്ങിയ ഹിറ്റ് സിനിമകളില്‍ ഡിഡി 3 ഉപയോഗിച്ച വിഎഫ്എക്‌സ് ടെക്‌നോളജി അവര്‍ക്ക് അവകാശപ്പെട്ടതായിരുന്നില്ലെന്നാണ് റെയര്‍ഡന്‍ ആരോപിക്കുന്നത്.
മോവ കോണ്ടൂര്‍ റിയാല്‍റ്റി ക്യാപ്ചര്‍ എന്ന് വിളിക്കപ്പെടുന്ന സാങ്കേതികവിദ്യയാണ് ' ദ ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക് ' പോലുള്ള ജനപ്രിയ മാര്‍വല്‍ കഥാപാത്രങ്ങളെ ആനിമേറ്റ് ചെയ്യാന്‍ ഉപയോഗിച്ചതെന്നു റെയര്‍ഡന്‍ പറയുന്നു.
അവഞ്ചേഴ്‌സ് സിനിമകളില്‍ മാര്‍ക്ക് റുഫാലോ അവതരിപ്പിച്ച കഥാപാത്രമാണ് ' ദ ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക് '.
അതേസമയം, ഇതുമായി ബന്ധപ്പെട്ട തെളിവുകളുടെ അഭാവത്തില്‍ മാര്‍വലിനെതിരായ കേസിന്റെ ഒരു ഭാഗം മാര്‍ച്ച് 22 ന് കോടതി തള്ളി. എങ്കിലും റെയര്‍ഡനിന് അവരുടെ ആരോപണം തെളിയിക്കാന്‍ ഒരു അവസരം കൂടി കോടതി നല്‍കി. മോഷ്ടിച്ചെന്നു പറയപ്പെടുന്ന ടെക്‌നോളജിയില്‍ നിന്ന് മാര്‍വലിന് എങ്ങനെ പ്രയോജനം കിട്ടിയെന്ന് തെളിയിക്കാനാണ് റെയര്‍ഡനിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
