13 April 2024 10:35 AM IST
Summary
- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം വിഷു ദിനമായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയായിരിക്കും
- നിരത്തുകളില്‍ ചക്ക, കണിവെള്ളരി എന്നിവ വില്‍പ്പനയ്ക്ക് റെഡി
- പഴം, പച്ചക്കറി വിപണിക്കൊപ്പം പടക്ക കച്ചവടവും സജീവമായി
നാട്ടിലും നഗരത്തിലും വിഷു വിപണി സജീവം. എവിടെയും കണിയൊരുക്കാനുള്ള തിരക്കാണ്. ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വര്‍ണം, വസ്ത്രം, നാണയം, നാളികേരം എന്നിവയാണു കണിയൊരുക്കാന്‍ ഉപയോഗിക്കുന്നത്.
കൊച്ചി നഗരത്തില്‍ നിരത്തുകളില്‍ വിഷുക്കണിക്ക് ഉള്‍പ്പെടുത്തുന്ന ചക്ക, കണിവെള്ളരി എന്നിവ വില്‍പ്പനയ്‌ക്കെത്തി. ചക്ക, കണിവെള്ളരി എന്നിവ ഓരോന്നിനും 60 രൂപ വീതമാണ് ഈടാക്കുന്നത്.
ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിരവധി കച്ചവടക്കാര്‍ ചക്കയും കണിവെള്ളരിയുമായി രംഗത്തുണ്ട്. പഴം, പച്ചക്കറി വിപണിക്കൊപ്പം പടക്ക കച്ചവടവും സജീവമായി.
ഉയര്‍ന്ന താപനില കഴിഞ്ഞ ദിവസം വരെ പകല്‍ നേരങ്ങളിലെ കച്ചവടത്തിന് ഭീഷണിയായിരുന്നെങ്കിലും ഇന്നലെ വേനല്‍മഴ പെയ്തത് ആശ്വാസമായിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം വിഷു ദിനമായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയായിരിക്കും.
പുലര്‍ച്ചെ രണ്ടിന് ശേഷം മേല്‍ശാന്തി ശ്രീലക വാതില്‍ തുറക്കും. ഓട്ടുരുളിയില്‍ തയാറാക്കിയ കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു വിഷുകൈ നീട്ടം നല്‍കും.
പഠിക്കാം & സമ്പാദിക്കാം
Home
