16 Dec 2023 5:05 PM IST
Summary
- 2024 മാര്‍ച്ചിലാണ് റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം അരങ്ങേറുന്നത്
- കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യയുടെ പ്രധാനമന്ത്രിയായും, പ്രസിഡന്റായും പുടിന്‍ അധികാരത്തിലുണ്ട്
- തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇനിയും ആറ് വര്‍ഷം കൂടി 71-കാരനായ പുടിന് തുടരാനാകും
റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വഌഡിമിര്‍ പുടിന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കും. പക്ഷേ പാര്‍ട്ടി ടിക്കറ്റിലായിരിക്കില്ല മത്സരിക്കുന്നതെന്ന് റഷ്യന്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള ആര്‍ഐഎ വാര്‍ത്താ ഏജന്‍സി ഡിസംബര്‍ 16ന് റിപ്പോര്‍ട്ട് ചെയ്തു.
2024 മാര്‍ച്ചിലാണ് റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം അരങ്ങേറുന്നത്. പുടിന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നത് ഏറെക്കുറെ ഉറപ്പുമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യയുടെ പ്രധാനമന്ത്രിയായും, പ്രസിഡന്റായും പുടിന്‍ അധികാരത്തിലുണ്ട്. 2024-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇനിയും ആറ് വര്‍ഷം കൂടി 71-കാരനായ പുടിന് തുടരാനാകും.
ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ (യുആര്‍) പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കിലും പുടിന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും യുആര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആന്‍ഡ്രി തുര്‍ചാക്കിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ആര്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
