17 Jan 2024 12:55 PM IST
Summary
2024 ഏപ്രിലോടെ വൊഡാഫോണില്‍ മൈക്രോസോഫ്റ്റ് ഒരു ഇക്വിറ്റി നിക്ഷേപകനാകും
എഐ, ഡിജിറ്റല്‍ പേയ്‌മെന്റ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ മുന്നേറുന്നതിനാണ് 1.5 ബില്യന്‍ ഡോളറിന്റെ നിക്ഷേപം വരുന്ന പത്തു വര്‍ഷത്തെ കരാറില്‍ വൊഡാഫോണ്‍ ഗ്രൂപ്പും മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും ഒപ്പുവച്ചത്.
മൈക്രോസോഫ്റ്റിന്റെ അസൂര്‍ ഓപ്പണ്‍ എഐ, കോപൈലറ്റ് ടെക്‌നോളജീസ് എന്നിവ ഉപയോഗിച്ചു വികസിപ്പിച്ച കസ്റ്റമര്‍ ഫോക്കസ്ഡ് എഐയില്‍ വൊഡാഫോണ്‍ 1.5 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കും. പകരമായി 2024 ഏപ്രിലോടെ വൊഡാഫോണില്‍ മൈക്രോസോഫ്റ്റ് ഒരു ഇക്വിറ്റി നിക്ഷേപകനാകും.
ഫിസിക്കലായ ഡാറ്റാ സെന്ററുകളെ മാറ്റി അസൂര്‍ ക്ലൗഡ് സര്‍വീസ് സ്ഥാപിക്കാനാണ് വൊഡാഫോണ്‍ പദ്ധതിയിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
