16 May 2024 2:08 PM IST
Summary
- നിക്ഷേപ രംഗത്തെ പ്രാവീണ്യം കൊണ്ട് നിരവധി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെര്‍ക്ക് ഷെയറിന്റെ സിഇഒ ആയ ബഫറ്റിന് കഴിഞ്ഞിട്ടുണ്ട്.
- 54 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ചബ്ബ്.
- വാറന്‍ ബഫറ്റിന് ആപ്പിളിലാണ് കൂടുതല്‍ നിക്ഷേപമുള്ളത്
നിഗൂഡത അവസാനിപ്പിച്ച് വാറന്‍ ബഫറ്റ്. ഒരു വര്‍ഷത്തോളം പുറം ലോകത്തെ അറിയാതെ സൂക്ഷിത്ത രഹസ്യ നിക്ഷേപം മറനീക്കി പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക് ഷെയര്‍ ഹാത്ത് വേ രഹസ്യാത്മകത പരിഗണിച്ചാണ് പൊതു അറിവില്‍ നിന്നും നിക്ഷേപ വിവരങ്ങള്‍ മറച്ചു വച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദ്ദേഹം രഹസ്യമാക്കി വച്ച വിവരമാണ് ഇപ്പോള്‍ ചുരുളഴിഞ്ഞിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയായ ചബ്ബിന്റെ 2.6 കോടി ഓഹരികളിലാണ് വറന്‍ ബഫറ്റ് നിക്ഷേപിച്ചിരിക്കുന്നത്. 670 കോടി രൂപ മൂല്യമുള്ളതാണ് ഈ നിക്ഷേപം. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ ഫയലിങ്ങിലാണ് ഇക്കാര്യ ബെര്‍ക്ക് ഷെയര്‍ ഹാത്ത് വേ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ 54 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ചബ്ബ്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിനെതിരെ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജീന്‍ കരോളില്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ ചബ്ബ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബഫറ്റിന്റെ നിക്ഷേപ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചബ്ബിന്റെ ഓഹരി വിലയില്‍ എട്ട് ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്.
ഫെബ്രുവരിയോടെ ആപ്പിള്‍ കമ്പനിയുടെ 10 ദശലക്ഷം ഓഹരികള്‍ ബെര്‍ക്ക് ഷെയര്‍ വിറ്റഴിച്ചിരുന്നു. എങ്കിലും ബര്‍ക്ക് ഷെയറിന്റെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനം ആപ്പിള്‍ തന്നെയാണ്. ഉപഭോക്തൃ ഉത്പന്നം ,ധനകാര്യ സേവനം എന്നീ മേഖലകളിലെ നിക്ഷേപത്തില്‍ ബഫറ്റ് ഈയിടെ വന്‍തോതില്‍ കുറവ് വരുത്തിയിരുന്നു. ഉപഭോക്തൃ ഉല്‍പന്നങ്ങളിലെ നിക്ഷേപം വെട്ടിക്കുറയ്ക്കുന്നതിനിടയില്‍, ആലി ഫിനാന്‍ഷ്യല്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ ധനകാര്യ കമ്പനികളിലെ നിക്ഷേപം ഇരട്ടിയായി കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
