image

18 April 2024 11:44 AM GMT

News

ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യില്ല: സെറലാക് ഷുഗര്‍ വിവാദത്തില്‍ പ്രതികരണവുമായി നെസ്ലെ

MyFin Desk

no compromise on quality, nestlé on cerelac sugar controversy
X

Summary

  • പോഷക ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഉറപ്പുനല്‍കുന്നതായാണ് കമ്പനിയുടെ പ്രസ്താവന
  • ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നെസ്ലേ ഉല്‍പ്പന്നങ്ങള്‍ കോഡെക്സ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
  • 100 വര്‍ഷത്തിലേറെയായി കമ്പനി ബേബി ഫുഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു


സെറലാക് ബേബി ഫുഡ് ഉല്‍പന്നങ്ങളിലെ പഞ്ചസാരയുടെ അംശം സംബന്ധിച്ച വിവാദങ്ങള്‍ക്ക് വിശദീകരണവുമായി നെസ്ലെ ഇന്ത്യ. ശിശു ധാന്യ ഉല്‍പന്നങ്ങള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് മുതലായ പോഷക ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഉറപ്പുനല്‍കുന്നതായാണ് കമ്പനിയുടെ പ്രസ്താവന.

ഉല്‍പ്പന്നങ്ങളുടെ പോഷക ഗുണമേന്മയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലന്നും ഉല്‍പ്പന്നങ്ങളുടെ പോഷകാഹാര പ്രൊഫൈല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വിപുലമായ ആഗോള ഗവേഷണ വികസന ശൃംഖല തങ്ങള്‍ നിരന്തരം പ്രയോജനപ്പെടുത്തുന്നതായും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നെസ്ലേ ഉല്‍പ്പന്നങ്ങള്‍ കോഡെക്സ് മാനദണ്ഡങ്ങള്‍ (ഡബ്ല്യുഎച്ച്ഒയും എഫ്എഒയും സ്ഥാപിച്ച കമ്മീഷന്‍) പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ചേര്‍ക്കപ്പെട്ട പഞ്ചസാരകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പോഷകങ്ങളുടെയും ആവശ്യകതയുമായി ബന്ധപ്പെട്ട പ്രാദേശിക സവിശേഷതകളാണ്.

കഴിഞ്ഞ 5 വര്‍ഷമായി, ഇതിനകം തന്നെ ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവ് 30% വരെ കുറച്ചിട്ടുണ്ട്. പോഷകാഹാരം, ഗുണനിലവാരം, സുരക്ഷ, രുചി എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാതെ, ഏറ്റവും മികച്ച പോഷകാഹാരം ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പറഞ്ഞു.

100 വര്‍ഷത്തിലേറെയായി കമ്പനി ബേബി ഫുഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഉല്‍പ്പന്നങ്ങളില്‍ പോഷകാഹാരം, ഗുണനിലവാരം, സുരക്ഷ എന്നിവയുടെ ഉയര്‍ന്ന നിലവാരം എപ്പോഴും നിലനിര്‍ത്തുമെന്നും കമ്പനി അറിയിച്ചു.