image

10 Nov 2023 2:56 PM IST

News

പാറമടയിൽ വേബ്രിജ് സ്ഥാപിക്കും , ഇനിയും കിട്ടുന്ന കല്ലിന്റെ അളവറിയാം

MyFin Desk

wengbridge installed in quarry, amount of stone still to be found
X

കൊച്ചി: കരിങ്കല്ല് (പാറക്കല്ല്) ശരിയായ അളവിൽ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ നീക്കം. അതിനായി എല്ലാ പാറമടകളിലും വേബ്രിജ് സ്ഥാപിക്കണമെന്ന് സർക്കാർ പാറമട ഉടമകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.

ഇത് നടപ്പായി കഴിഞ്ഞാൽ ആവശ്യക്കാർക്ക് കിട്ടിയ കല്ലിന്റെ കൃത്യമായ അളവും, വിലയും അതിനു ചുമത്തുന്ന ജി എസ് ടി യും അറിയാൻ കഴിയും. ഇതോടെ കരിങ്കല്ലിനു സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും ഏതാണ്ട് ഒരേ വില ആയിരിക്കും. കടത്തു കൂലി (ലോറി കൂലി) യിൽ വരുന്ന മാറ്റമേ പിന്നെ ഉണ്ടാവുകയുള്ളു, ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ, സർക്കാർ അനുവദിക്കുന്നതിൽ കൂടുതൽ കല്ല് ഖനനം ചെയ്യുന്ന ഇപ്പോഴത്തെ പ്രവണതക്ക് ഒരു പരിധി വരെ അവസാനം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ജിയോളജി ആൻഡ് മൈനിങ് വകുപ്പ് അനുവദിക്കുന്നതിന്റെ പല മടങ്ങാണ് പാറമട ഉന്മകൾ കല്ല് ഖനനം ചെയ്യുന്നത്. സർക്കാർ ഖജനാവിന് കോടികളാണ് ഇത് മൂലം നഷ്ടമാകുന്നത്. കൂടാതെ ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.

വേബ്രിജ് സ്ഥാപിക്കുന്നതിന് സമയപരിധി ഇപ്പോൾ പറഞ്ഞിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ചിട്ടുള്ള അറിയിപ്പ് താമസിയാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ കല്ലിന്റെ വില നിശ്ചയിച്ചിട്ടില്ല, എന്നാൽ അതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.

സർക്കാർ തീരുമാനം നടപ്പിൽ വരുന്നതോടുകൂടി കരിങ്കല്ലിന്റെയും, അനുബന്ധ ഉൽപന്നങ്ങളുടെയും വിലകൂടുമെന്നു പാറമട ഉടമകൾ പറയുന്നു