image

17 Nov 2023 12:07 PM IST

News

വീവര്‍ക്ക് ഇന്ത്യ ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

MyFin Desk

wework india expands operations in south india
X

Summary

  • 2.72 ലക്ഷം ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്തു
  • ബെംഗളൂരുവിലും ഹൈദരാബാദിലുമാണ് പുതിയ സൗകര്യങ്ങള്‍


ദക്ഷിണേന്ത്യയില്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി കോ വര്‍ക്കിംഗ് രംഗത്തെ പ്രമുഖരായ വീ വര്‍ക്ക്. രണ്ട് പുതിയ സൗകര്യങ്ങള്‍ തുറക്കുന്നതിനായി ബെംഗളൂരുവിലും ഹൈദരാബാദിലുമായി 2.72 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലമാണ് കമ്പനി പാട്ടത്തിനെടുത്തിരിക്കുന്നത്. പുതിയ സൗകര്യങ്ങള്‍ 4000 ഡെസ്‌കുകള്‍ അടങ്ങുന്നതാണെന്ന് വീ വര്‍ക്ക് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ സൗകര്യങ്ങള്‍ക്കായി ബെംഗളൂരുവിലെ മാന്യത റെഡ്വുഡ്, ഹൈദരാബാദിലെ ആര്‍എംഇസഡ് സ്പയര്‍ എന്നിവരുമായി വാടകക്കരാര്‍ ഒപ്പുവെച്ചു. ബെംഗളൂരുവില്‍ 1,700-ലധികം ഡെസ്‌കുകള്‍ അടങ്ങുന്ന 1.17 ലക്ഷം ചതുരശ്ര അടിയാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഹൈദരാബാദിലാകട്ടെ 1.54 ലക്ഷം ചതുരശ്ര അടി കമ്പനി ഏറ്റെടുത്തു. ഇത് ഏകദേശം 2,220 ഡെസ്‌കുകള്‍ ഉള്‍ക്കൊള്ളുന്നു.

2017-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിനുശേഷം, വീ വര്‍ക്ക് ഇന്ത്യ അതിന്റെ പോര്‍ട്ട്ഫോളിയോ 6.5 ദശലക്ഷം ചതുരശ്ര അടിയിലേക്ക് വിപുലീകരിച്ചു. ന്യൂഡെല്‍ഹി, ഗുരുഗ്രാം, നോയിഡ, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 50 സ്ഥലങ്ങളിലായി കമ്പനി വ്യാപിച്ചു.

വീ വര്‍ക്ക് ഗ്ലോബല്‍ യുഎസ് കോടതിയില്‍ സമര്‍പ്പിച്ച പാപ്പരത്വ നടപടികളുടെ ഭാഗമല്ലാത്തതിനാല്‍ ഇന്ത്യന്‍ ബിസിനസിനെ അത് ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

വീ വര്‍ക്ക് ഇന്ത്യയില്‍, ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എംബസി ഗ്രൂപ്പിന് 73 ശതമാനം ഓഹരിയുണ്ട്, അതേസമയം വീ വര്‍ക്ക് ഗ്ലോബലിന് 27 ശതമാനം ഓഹരിയാണുള്ളത്.

ഫ്‌ലെക്സിംഗ് ദ വര്‍ക്ക്സ്പേസ്-ബാക്ക് ടു ഓഫീസ്' എന്ന അതിന്റെ സമീപകാല റിപ്പോര്‍ട്ടില്‍, റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് വെസ്റ്റിയന്‍, ഇന്ത്യയിലെ 1,000-ലധികം കേന്ദ്രങ്ങളിലായി 7.6 ലക്ഷത്തിലധികം സീറ്റുകള്‍ ഫ്‌ലെക്സിബിള്‍ സ്പേസ് ഓപ്പറേറ്റര്‍മാരുമായി ലഭ്യമാണെന്ന് എടുത്തുപറഞ്ഞു.

ടോപ്പ് 10 കമ്പനികള്‍ മൊത്തം ഫ്‌ലെക്‌സിബിള്‍ ഓഫീസ് സ്പേസ് പോര്‍ട്ട്ഫോളിയോയുടെ 84 ശതമാനവും കൈവശം വച്ചിട്ടുണ്ട്. ഫ്‌ലെക്സിബിള്‍ ഓഫീസ് സ്പെയ്സുകളില്‍ ഡെഡിക്കേറ്റഡ് ഡെസ്‌കുകള്‍, ഹോട്ട് ഡെസ്‌കിംഗ്, കോ-വര്‍ക്കിംഗ് സ്പെയ്സുകള്‍, ഓഫീസ് സ്പെയ്സുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് വെസ്റ്റിയന്‍ റിപ്പോര്‍ട്ട് പ്രസ്താവിച്ചു.