image

21 March 2024 12:23 PM IST

News

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അറിയേണ്ടത് എന്തെല്ലാം

MyFin Desk

hassle-free account closing
X

Summary

  • ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് അത്ര എളുപ്പമല്ല.ഇതിലിൽ ഏറ്റവും പ്രധാനമായി ശ്രെദ്ധിക്കേണ്ടത് നിലവിലുള്ള ഇടപാടുകൾ ക്ലോസ് ചെയ്യുക എന്നതാണ്
  • ബാങ്ക് അക്കൗണ്ടില്‍ നിന്നും എന്തെങ്കിലും ഇടപാട് പൂർത്തിയാക്കാൻ ഉണ്ടെങ്കില്‍ അത് അവസാനിപ്പിക്കുന്നത് വരെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കാത്തിരിക്കേണ്ടി വരും
  • ഒരു അക്കൗണ്ട് ക്ലോസ് ചെയ്ത് കഴിഞ്ഞാല്‍ അത് വീണ്ടും നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ആവശ്യം ഉണ്ടെകിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് നിങ്ങള്‍ എല്ലാ രേഖകളും ഡൗണ്‍ലോഡ് ചെയ്യാൻ ശ്രെമിക്കണം


പലരും ഇപ്പോഴും കരുതിയിരിക്കുന്നത് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് ആണ് . പക്ഷെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് അത്ര എളുപ്പമല്ല. ഏറ്റവും പ്രധാനമായി ശ്രെദ്ധിക്കേണ്ടത് നിലവിൽ ആ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും ക്ലോസ് ചെയ്യുക എന്നതാണ്. ബാങ്കുമായി എന്തെങ്കിലും ഇടപാട് പൂർത്തിയാക്കാൻ ഉണ്ടെങ്കില്‍ അത് അവസാനിപ്പിക്കുന്നത് വരെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കാത്തിരിക്കേണ്ടി വരും. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമെന്ന് ബാങ്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ കുറവ് വന്നാല്‍ പിഴ ഈടാക്കാൻ സാധ്യതയുണ്ട്. നെഗറ്റീവ് ബാലൻസ് ആയിരുന്നാല്‍ നിങ്ങള്‍ക്ക് നിലവിലെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല. പല ബാങ്കുകളും ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ക്ലോസിങ് ചാർജുകള്‍ ഈടാക്കാറുണ്ട്. ബാങ്കുകൾ മാറുന്നതിനു അനുസരിച്ച്‌ ചാർജ് വ്യത്യാസപ്പെടാനിടയുണ്ട്. അക്കൗണ്ടില്‍ ഏതെങ്കിലും പ്രതിമാസ പേയ്മെന്റ് മാൻഡേറ്റ് ആക്റ്റീവാണെങ്കിൽ , നിങ്ങള്‍ ആദ്യം അത് ഡീആക്ടിവേറ്റ് ആക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പാടുള്ളു.അക്കൗണ്ട് ക്ലോസ് ചെയ്യാനിരിക്കുന്ന ബാങ്കിൽ ലോക്കർ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് ലോക്കറിലുള്ള സാധനങ്ങള്‍ തിരികെ എടുക്കണം.ഒരു അക്കൗണ്ട് ക്ലോസ് ചെയ്ത് കഴിഞ്ഞാല്‍ അത് വീണ്ടും നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ആവശ്യം ഉണ്ടെകിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് നിങ്ങള്‍ എല്ലാ രേഖകളും ഡൗണ്‍ലോഡ് ചെയ്യാൻ ശ്രെമിക്കണം.ഈ പറയുന്ന കാര്യങ്ങളൊക്കെ ഒന്ന് ശ്രെദ്ധിച്ചാൽ അക്കൗണ്ട് ക്ലോസ് ക്ലോസ് ചെയ്യുമ്പോഴുള്ള നൂലാമാലയിൽ നിന്നും നമുക്ക് ഒഴിവാക്കാൻ കഴിയും