image

25 Oct 2026 11:35 AM IST

News

തടിയില്‍ തീര്‍ത്ത വിശ്വാസം, ഡിസൈനില്‍ വിടരുന്ന സ്വപ്നങ്ങള്‍!

MyFin Desk

faith crafted in wood, dreams blossoming in design, unni pravasi furniture
X

Summary

വീടിന്റെ ഇന്റീരിയറിനോട് ഇണങ്ങുന്ന ഡിസൈനും ഇഷ്ടപ്പെട്ട തടിയില്‍ തീര്‍ത്ത മനോഹരമായ ഫര്‍ണീച്ചറുകളും ഒത്തുചേരുമ്പോള്‍ ഓരോ ഇടവും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവമായി മാറുന്നു


ഒരു വീട് ആദ്യം പിറക്കുന്നത് എഞ്ചിനീയറുടെ ബ്ലൂപ്രിന്റിലല്ല, കുടുംബാംഗങ്ങളുടെ മനസ്സിലാണ്. മുറികളുടെ വലിപ്പവും അടുക്കളയുടെ രീതിയും കര്‍ട്ടനുകളുടെ നിറങ്ങളും ഏതു മരത്തിന്റെ ഫര്‍ണിച്ചര്‍ എന്നുവരെ മനസില്‍ കൃത്യമായി കോറിയിട്ടിട്ടാകും എല്ലാവരും സ്വപ്നവീടിന്റെ പടി കടക്കുന്നത്. ആ സ്വപ്നത്തിലെ ഫര്‍ണിച്ചര്‍ യഥാസ്ഥാനത്ത് വന്നു ചേരുമ്പോള്‍ മാത്രമാണ് വീട് വീടാകുന്നത്, ചിരികള്‍ക്ക് ഇടം നല്‍കുന്നത്, ഓര്‍മ്മകള്‍ക്ക് തുടക്കമിടുന്നത്.

എന്നാല്‍ മനസ്സില്‍ കണ്ട അതേ ഫര്‍ണിച്ചര്‍, തന്റെ ഇഷ്ടമുള്ള തടിയില്‍, തന്റെ വീടിന്റെ അളവില്‍, തന്റെ ബജറ്റില്‍ ഒത്തു കിട്ടുക എന്നത് എളുപ്പമല്ല. വിശ്വസിക്കാവുന്ന കൈകളില്‍ നിന്ന് വാങ്ങണം, ഇഷ്ടമുള്ള മോഡലില്‍ കസ്റ്റമൈസ് ചെയ്തു നിര്‍മ്മിക്കണം, ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഈ തിരയലിനാണ് ഇരുപത് വര്‍ഷമായി ഉണ്ണി പ്രവാസി ഫര്‍ണിച്ചര്‍ ഉത്തരമാകുന്നത്. 2005-ല്‍ ഒരു ചെറിയ സ്വപ്നമായി തുടങ്ങി ഇന്ന് മൂന്ന് ഷോറൂമുകളും ഇരുപതിലധികം പ്രോഡക്ട് വിഭാഗങ്ങളുമായി വളര്‍ന്ന ഈ സ്ഥാപനം വിശ്വാസം കൊണ്ടാണ് വീടുകള്‍ കീഴടക്കിയത്. കോതമംഗലം നെല്ലിക്കുഴിയില്‍ രണ്ട് സ്ഥാപനങ്ങളാണ് ഉണ്ണി പ്രവാസി ഫര്‍ണിച്ചറിനുള്ളത്. മൂന്നാമത് ബ്രാഞ്ച് ആലുവയിലെ ഇരുമലപ്പടിയിലാണ്.

ഫര്‍ണിച്ചര്‍ വില്‍പ്പനയ്ക്കപ്പുറം ഓരോ വീടിന്റെയും സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് ഉണ്ണി പ്രവാസി ഫര്‍ണിച്ചറിന്റെ ലക്ഷ്യമെന്ന് സ്ഥാപനമുടമ എസ്. ഉണ്ണി വ്യക്തമാക്കുന്നു. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ മുതല്‍ പ്രീമിയം ശേഖരങ്ങള്‍ വരെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ എത്തിക്കുക എന്നതാണ് ഉണ്ണി പ്രവാസി ഫര്‍ണിച്ചറിന്റെ നയം. കേരളത്തിലുടനീളം വിതരണ സംവിധാനം ശക്തമായി നിലനിര്‍ത്തുമ്പോഴും, ഗുണമേന്മ തേടി ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും വരെ ഓര്‍ഡറുകള്‍ സ്ഥാപനത്തെ തേടിയെത്തുന്നുണ്ടെന്ന് എസ്. ഉണ്ണി കൂട്ടിച്ചേര്‍ത്തു.

ഈടുനില്‍ക്കുന്ന തടി, സൂക്ഷ്മമായ നിര്‍മാണമികവ്, ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്ക് നല്‍കുന്ന പരിഗണന എന്നിവയിലൂടെ കാലത്തിനൊപ്പം നിലനില്‍ക്കുന്ന ഫര്‍ണിച്ചറുകള്‍ ഒരുക്കാനാണ് സ്ഥാപനം ശ്രമിക്കുന്നത്. ഇന്ന് വാങ്ങുന്ന ഒരു കസേരയോ മേശയോ കിടക്കയോ നാളെയുടെ കുടുംബസ്മരണകളുടെ ഭാഗമാകുമ്പോള്‍, അതിന്റെ മൂല്യം സൗന്ദര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. തലമുറകളിലേക്ക് കൈമാറുന്ന ഓര്‍മകള്‍ക്ക് ചാരുത പകരുന്ന ആ വിശ്വാസമാണ് ഉണ്ണി പ്രവാസി ഫര്‍ണിച്ചറിനെ വേറിട്ടുനിര്‍ത്തുന്നത്.