12 May 2026 9:39 AM IST
Summary
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കമ്പനികള്‍ക്ക് അനുമതി ലഭിച്ചതായി സൂചന.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ പെട്രോള്‍,ഡീസല്‍ വില ഉയര്‍ത്തുമെന്ന അഭ്യൂഹം ശക്തമാണ്. പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കമ്പനികള്‍ക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയിലും അന്‍പത് രൂപ വരെ വര്‍ധന ഉണ്ടായേക്കും.
രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. അവശ്യവസ്തുക്കള്‍ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഒരു ലക്ഷം കോടി രൂപയിലേറെ നഷ്ടം
ക്രൂഡ് വില ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ, രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കെല്ലാംകൂടി 10 ആഴ്ചയ്ക്കിടെ ഒരുലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഇന്ധനവില കൂട്ടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 13 രൂപയില്‍നിന്ന് മൂന്നു രൂപയായി കുറച്ചിരുന്നു. ഡീസലിന്റെ തീരുവ 10 രൂപയെന്നത് പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. എന്നാല്‍, അതിനുശേഷവും ഒരു ലിറ്റര്‍ പെട്രോളിന് 18 രൂപയുടെയും ഡീസലിന് 25 രൂപയുടെയും നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ കണക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
